ആത്മാവിന്റെ കാരുണ്യം” (സൂഫി ഗസൽ)
ആത്മാവിന്റെ കാരുണ്യം” (സൂഫി ഗസൽ)
മൗനത്തിന്റെ കനലിൽ കത്തിയപ്പോൾ, ഇരുട്ടിൽ പോലും നീയായിരുന്നു
ഹൃദയം തന്നെ വഴികാട്ടിയായി, ഇരുട്ടിൽ പോലും നീയായിരുന്നു
ഓരോ ശ്വാസത്തിലും നിൻ നാമം ഉണ്ട്
ഹൃദയമിടിപ്പിൽ നിന്നെ ഞാൻ അനുഭവിക്കുന്നു, ഇരുട്ടിൽ പോലെ നീയായിരുന്നു
ക്ഷേത്രമാകട്ടെ, പള്ളിയാകട്ടെ, നീ എല്ലായിടത്തും
മൂടുപടങ്ങൾ ആളുകൾക്കുണ്ട്, പക്ഷേ നീ ഒരിക്കലും മറഞ്ഞില്ല, ഇരുട്ടിൽ പോലെ നീയായിരുന്നു
നഫ്സിന്റെ ചൂടിൽ എരിഞ്ഞപ്പോൾ, ആത്മാവിനെ തേടി ഞാൻ തിരിച്ചറിയുന്നു
വേദനയെ പാഠമാക്കി, ഞാൻ ഉള്ളിൽ വഴിതുറന്നു, ഇരുട്ടിൽ പോലെ നീയായിരുന്നു
സ്നേഹത്തിന്റെ പാതയിൽ ഞാൻ ഞാനെനിക്ക് നഷ്ടപ്പെട്ടു
അപ്പോഴാണ് മനസ്സിലായത്, ഈ കരാർ ഒരു നഷ്ടമല്ല, ഇരുട്ടിൽ പോലെ നീയായിരുന്നു
പ്രകാശമാകാതെ ഉള്ളിൽ വിടരുന്ന ശാന്തി
എന്നെ മുഴുവൻ തികയ്ക്കുന്നു, ഭക്തിയോടെ, ഇരുട്ടിൽ പോലെ നീയായിരുന്നു
ജി ആർ പറയുന്നു — ഈ സ്നേഹത്തിലൂടെ നിലനിൽക്കുന്നതു ഉള്ളിൽ നീയായിരുന്നു
ജീ ആർ കവിയൂർ
04 01 2026
(കാനഡ, ടൊറൻ്റോ)
Comments