പുതിയ പ്രതിജ്ഞകൾ ( ഗാനം )
പുതിയ പ്രതിജ്ഞകൾ ( ഗാനം )
ഹൂം… ഹൂം… ഹൂം…
ലാ ലാ ലാ… ഹൂം… ലാ ലാ ലാ…
കാലം കടന്നു പോയ്കൊണ്ടിരിക്കുമ്പോൾ,
പുതിയ പ്രതിജ്ഞകൾ ഹൃദയത്തിൽ പകരാം
നന്നായി ചെയ്ത കാര്യങ്ങൾ ഓർമ്മയിലുണ്ട്
തപ്പിനടന്ന പാതകൾ മനസ്സിൽ തെളിയുന്നു
സ്വപ്നങ്ങൾ പലതും പൂവണിയാതെ
മറ്റുകാര്യങ്ങൾ വഴിതിരിഞ്ഞുപോയി
കാലം പോയ്കൊണ്ടിരിക്കുമ്പോൾ,
പുതിയ പ്രതിജ്ഞകൾ ഹൃദയത്തിൽ
പഠിച്ച പാഠങ്ങൾ ജീവിതത്തിൽ തളരിട്ടു
പിഴവുകൾ വീണ്ടും ആവർത്തിക്കാതെ നോക്കുന്നു
നേരത്തെ ലക്ഷ്യമിട്ടവ അടുത്ത വർഷം തീർക്കാമെന്ന ചിന്ത
ഹൃദയത്തിൽ പ്രതീക്ഷകളെ നിറയ്ക്കാം
കാലം പോയ്കൊണ്ടിരിക്കുമ്പോൾ,
പുതിയ പ്രതിജ്ഞകൾ ഹൃദയത്തിൽ
ജീ ആർ കവിയൂർ
30 12 2025
(കാനഡ, ടൊറൻ്റോ)
Comments