നാടെന്ന സ്വപ്നം ( ഗാനം)

നാടെന്ന സ്വപ്നം
 ( ഗാനം)


നീലാകാശം പടരുന്ന
പച്ചവയൽ സ്വപ്നങ്ങളിൽ
തെങ്ങോലകൾ കാറ്റിൽ താളം പിടിച്ചു
എൻ മനസ്സ് വീണ്ടും നടക്കുന്നു

ഓടിട്ട വീടിൻ ഓർമ്മകൾ
ദേവാലയത്തിൻ ശാന്തി
ആകാശത്തുനിന്ന് നോക്കുമ്പോൾ
എൻ നാട് ഇന്നും എന്നിലുണ്ട്

പാഞ്ഞുപോകും തീവണ്ടി പോലെ
കാലം എന്നെ അകറ്റി
ഒരു വശം പച്ചവയൽ
മറ്റൊരുവശം നിന്റെ മുഖം

ചേറുമണ്ണിൽ കൈകൾ
ഞാറ് നടുമ്പോൾ
ചിരികളിൽ വളർന്നു
നാളെയെന്ന സ്വപ്നം

വരിവരിയായി താറാവുകൾ
വെള്ളത്തിലിറങ്ങുന്ന നേരം
ചെറു വള്ളത്തിലായ് ഒരാൾ
തുഴഞ്ഞു നീങ്ങി ജീവിതം

വയലിലെ പെൺകൈകൾ
സ്നേഹമിട്ട് നട്ട നാൾ
ഓരോ ഞാറുകൾ എന്നോട്
“മറക്കരുതേ” എന്നു പറഞ്ഞു

കുളത്തിൽ നിന്നുയർന്ന്
കൊക്കുകൾ പറക്കുമ്പോൾ
ആകാശം പോലും
നാടിൻ കഥ പറയുന്നു

മീനിന്റെ തേടലിൽ
പക്ഷികൾ പാറുന്ന പോലെ
എൻ മനസ്സ് ഇന്നും
നാടിനെ തേടിപ്പറക്കുന്നു

മഞ്ഞു വീഴും ദേശത്തിരുന്ന്
ഞാൻ കണ്ണടയ്ക്കുമ്പോൾ
പച്ചവയലും നീലാകാശവും
എൻ ഉള്ളിൽ ജീവിക്കുന്നു

നാടേ…
ദൂരെയായാലും
എൻ ശ്വാസത്തിനുള്ളിൽ
നീ മാത്രമല്ലേ…

ജീ ആർ കവിയൂർ 
04 01 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “