മൗന വേദനയുടെ മറവിൽ

“മൗന വേദനയുടെ മറവിൽ


വീണു കിടന്നവനു നേരെ നീട്ടുവാൻ
വെറുതെ നീളുന്ന കൈകൾ എവിടെ
വർത്തമാന കാലം അർത്ഥത്തിനായി
വാചാട ഘോഷങ്ങൾ നടത്തുന്നു വൃഥാ

വെറുപ്പിന്റെ അക്ഷൗണി തീർക്കുന്നു
വലുതെന്ന് സ്വയം ചെണ്ട കൊട്ടി ആഘോഷം നടത്തുന്ന കാഴ്ച
വല്ലാതെ വേദന കൊള്ളുന്നുവല്ലോ
വഴിവിട്ട ഹൃദയങ്ങൾ മങ്ങിയങ്ങു പോകുന്നു

വിരഹത്തിന്റെ നിശബ്ദത മാത്രമാണ് അവശിഷ്ടം
വേരില്ലാത്ത സ്വാർത്ഥത ചെടിയായി ഉയരുന്നു
വലിപ്പം കാട്ടാൻ മാത്രം ശരീരശക്തി പ്രദർശിപ്പിക്കുന്നു
വഞ്ചകവീരന്മാർ തങ്ങളുടെ വ്യാജ വീര്യം പ്രദർശിപ്പിക്കുന്നു

വ്യാജശ്രീമാന്മാർ പൊന്തുമ്പോൾ സത്യം മുറുകുന്നു
വികൃത പ്രതിഭയുടെ നശ്വരത കാണാം
വഴിപാട് വിട്ടവരും ആരും ശ്രദ്ധിക്കാതെ
വിസ്മൃതിയുടെ മറവിൽ നമ്മൾ മറഞ്ഞു പോകുന്നു

ജീ ആർ കവിയൂർ
01 01 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “