പുതു ലോകത്തിനായി പ്രാർത്ഥന
പുതു ലോകത്തിനായി പ്രാർത്ഥന
സമാധാനം വിരിയട്ടെ ഭൂമിയിൽ
യുദ്ധങ്ങളുടെ ശബ്ദം മങ്ങിപ്പോകട്ടെ
കണ്ണീരിനു പകരം
ചിരികൾ പിറക്കട്ടെ എല്ലായിടത്തും
വിശപ്പുള്ള വയറുകളിൽ
അന്നം നിറയട്ടെ
ഒഴിഞ്ഞ പാത്രങ്ങൾ
നിറഞ്ഞു കവിഞ്ഞിടട്ടെ
ദാരിദ്ര്യം വഴിമാറി
ജീവിതം മുന്നേറട്ടെ
അധ്വാനത്തിന്റെ ഫലമായി
നാളെയുടെ പ്രതീക്ഷ വളരട്ടെ
അതിരുകൾ മതിലാകാതെ
പാലങ്ങളാകട്ടെ
രാജ്യവും മതവും കടന്ന്
മനുഷ്യൻ മനുഷ്യനാകട്ടെ
വിദ്വേഷം മാഞ്ഞു പോകട്ടെ
മനുഷ്യത്വം ഉയരട്ടെ
ആദ്യം ജീവിക്കാൻ
പിന്നെ സ്നേഹിക്കാൻ ലോകം പഠിക്കട്ടെ
ഈ ഭൂമി
ഒറ്റ കുടുംബമായി മാറട്ടെ
അന്നവും സമാധാനവും
എല്ലാവർക്കും തുല്യമായിക്കൊള്ളട്ടെ
"ലോക സമസ്ത സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തി"
ജീ ആർ കവിയൂർ
01 01 2026
(കാനഡ, ടൊറൻ്റോ)
Comments