സ്വയം അറിവിലേക്കൊരു യാത്ര ( ജീവിത ഗാനം)
സ്വയം അറിവിലേക്കൊരു യാത്ര ( ജീവിത ഗാനം)
പരിഹാസങ്ങൾക്ക് മുഖം കൊടുക്കരുതേ
മൗനമാകട്ടെ സമരായുധം
ശിവസ്മരണയിൽ ലയിച്ചാൽ
ശാന്തമാകും ജീവിതയുദ്ധം
ജീവിതമെന്ന മൂന്നക്ഷര വാക്ക്
പഠിപ്പിക്കുന്നൊരു പാഠം
മനസിലാക്കാൻ നീ നടക്കുക
മൂന്ന് വഴികൾ, മൂന്ന് ലോകം
ആദ്യം നീ പോകൂ ആശുപത്രി
അവിടെ അറിയാം സത്യം
എല്ലാ സമ്പാദ്യത്തിനുമപ്പുറം
ആരോഗ്യമാണ് ധനം
പരിഹാസങ്ങൾക്ക് മുഖം കൊടുക്കരുതേ
മൗനമാകട്ടെ സമരായുധം
ശിവസ്മരണയിൽ ലയിച്ചാൽ
ശാന്തമാകും ജീവിതയുദ്ധം
രണ്ടാമതായി കാരാഗൃഹം
ചെന്നു നോക്കൂ ഒരുനാൾ
ശ്വാസം പോലെ സ്വാതന്ത്ര്യം
എത്ര വിലയേറിയതാണെന്ന് അവിടെനിന്നറിയാം
മൂന്നാമതായി ശ്മശാനം
മൗനമായി നിന്നു പഠിപ്പിക്കും
അഹങ്കാരമാർന്ന ജീവിതയാത്ര
ഒരു നിമിഷം പോലും അല്ലെന്ന്
ഇന്ന് നാം നടക്കുന്ന ഈ മണ്ണ്
നാളെ നമ്മെ ചേർക്കും
ഒന്നും ശാശ്വതമല്ലെന്ന സത്യം
ഹൃദയത്തിൽ തെളിയിക്കും
എല്ലാം മായയാണീ ലോകം
ശിവമകന്നാൽ ശവമായിടും
കിട്ടിയ ഈ നിമിഷം
അറിഞ്ഞു ജീവിച്ചാൽ ദൈവമായിടും
ആർക്കും ഒരു ഭാരമാകാതെ
കരുണയോടെ ജീവിക്കുക
ഒരു വട്ടമേ ലഭിച്ച ഈ ജന്മം
പ്രയോജനപ്പെടുത്തി തീർക്കുക
സ്വർഗ്ഗവും നരകവും
ഇവിടെയേ ഉള്ളൂ
നമ്മുടെ ചിന്തകളിലാണ്
അവയുടെ വാതിലുകൾ തുറക്കപ്പെടുന്നത്
ദേഹത്ത് വസിക്കുന്ന ദൈവത്തെ
അറിഞ്ഞു നമിച്ചാൽ
ജീവിതമെന്ന പാഠപുസ്തകത്തിൽ
സ്വയം അറിവാകും സമാധാനം
പരിഹാസങ്ങൾക്ക് മുഖം കൊടുക്കരുതേ
മൗനമാകട്ടെ സമരായുധം
ശിവസ്മരണയിൽ ലയിച്ചാൽ
ശാന്തമാകും ജീവിതയുദ്ധം
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
05 01 2026
(കാനഡ, ടൊറൻ്റോ)
Comments