ഉത്രാളിക്കാവിൽ
ഉത്രാളിക്കാവിൽ കുംഭമാസ ഉത്സവത്തിന് കൊടിയേറ്റ് കൊമ്പും കുഴലും പഞ്ചവാദ്യങ്ങൾ നടപ്പുര മേളം മുറുക്കി ചെമ്മേ മുപ്പത്തിമൂന്ന് ആനയുമൊരുങ്ങി മുന്നിൽ കുതിര വേല കാളവേല മുട്ടറക്കലുമായ് വഴിപാടുകൾ കേമമായി ഉത്രാളിക്കാവിൽ കുംഭമാസ ഉത്സവത്തിന് കൊടിയേറ്റ് അമ്മ രുധിതിര മഹാകാളിക്ക് പൂരാഘോഷങ്ങൾ കൊണ്ടാടി കമ്പക്കെട്ടുകൾ വർണ്ണാഭമാക്കി അമ്മയെ കണ്ടു തൊഴുതു ഭക്തർ മടങ്ങുമ്പോൾ മനസ്സിൽ ഭഗവതിയുടെ രൂപം നിറഞ്ഞു ഉത്രാളിക്കാവിൽ കുംഭമാസ ഉത്സവത്തിന് കൊടിയേറ്റ് ജീ ആർ കവിയൂർ 28 02 2024