തേടി നിൻ സാമീപ്യം
തേടി നിൻ സാമീപ്യം
മിഴിയിൽ മൗനം പേറും
മൊഴികളിൽ മധുരം നിറയും
നിമിഷങ്ങൾ തോറും
നിന്നോർമ്മകൾക്കു സുഗന്ധം
അരയന്ന പീടകൾ കൊക്കുരുമ്മി
അണയാത്ത ആനന്ദ ലഹരി
തനവും മനവും ഉണർന്നു പാടി
തണു വാർന്ന നിലാവു പരത്തി
രാവിന്റെ നിഴലുകൾക്ക് വ്യഗ്രത
രാഗാർദ്രമാനസ മാർന്നു നിദ്ര
കനവിന്റെ നിറങ്ങൾക്കു ചാരുത
നിനവുകൾ തേടി നിൻ സാമീപ്യം
ജീ ആർ കവിയൂർ
23 10 2023
Comments