മായമോ കണ്ണാ

മായമോ കണ്ണാ 
നിൻ മായമോ 
ഉരലും വലിച്ചു 
ഉലകമെല്ലാം 
കാട്ടിയമ്മയ്ക്ക് 
മായമേ കണ്ണാ 
നിൻ മായങ്ങളോ 

കാളിയ എന്റെ 
കാളിമകറ്റിയ
കാർമുകിൽ വർണ്ണാ 
മായക്കണ്ണാ 

ഗോവർദ്ധന ഉയർത്തി 
ഗോകുലത്തെ കാത്തവനെ 
നിൻ മായകൾ കണ്ണാ 

രാധയുടെ ഭാമയുടെ 
രുഗ്മിണിയുടെ മനസ്സ് 
കവർന്നവനെ കണ്ണാ 
മായക്കണ്ണാ 

മധുരയ്ക്കും മധുരമേ 
മായാ പ്രപഞ്ചമേ  
മരുവുക മരുവുക മനമേ 
മായ കണ്ണാ കണ്ണാ 
മായമോ കണ്ണാ 
നിൻ മായമോ കണ്ണാ 

ജീ ആർ കവിയൂർ 
11 10 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “