കൊതിയുണ്ട്
കൊതിയുണ്ട്
എനിക്കുറങ്ങാൻ
നിൻ തൽപ്പം
നിന്നിലലിയാൻ
മോഹമേറെ
കനവ് കണ്ട്
ഉണരുവാൻ ദാഹം
നിൻ മിഴികളിൽ മൗനം
മൊഴികളിൽ വിടരും
വരികളിൽ ഒഴുകും
മനസ്സിൻ്റെ കോണിൽ
നിറയും ആരുമറിയാതെ
മധുര നോവോ പ്രണയം
സ്നേഹത്തിന്റെ ആഴങ്ങളിൽ
കൂടുകൂട്ടിയതാ എണ്ണമറ്റ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ നമ്മെ അലങ്കരിക്കുന്നു
രാത്രികളിൽ നിലാവ് തെളിയുമ്പോൾ
കാറ്റിന്റെ ഗന്ധത്തിൽ പൊതിഞ്ഞു
മുടിയിൽ തൊടുന്നതുപോലെ
ഓർമ്മകളുടെ മണമുണ്ട്
ഓമനിക്കാൻ കൊതിയുണ്ട്
ജീ ആർ കവിയൂർ
05 10 2023
Comments