സഞ്ചിത ഓർമ്മകൾ
നെഞ്ചിലോലും
സഞ്ചിത ഓർമ്മകൾ
അഞ്ചി കളിക്കും നേരം
കൊഞ്ചി കുഴഞ്ഞു നിൽക്കും
നീയെന്ന മോഹത്തിൻ മുകുളം
വിരിയാൻ കൊതിക്കവേ
വാഞ്ചിത ദുഃഖ തിരമാലകൾ
തഞ്ചത്തിൽ അലയടിക്കവേ
പഞ്ച വർണ്ണക്കിളി ചിറകൊതുക്കി
കാഞ്ചന കൂട്ടിലിരുന്നു തേങ്ങി
വഞ്ചി തുഴഞ്ഞ് കരകാണതെ
പിഞ്ചിയ നൂലുകളാൽ കോർത്ത്
വിരഹത്തിൻ മുത്ത് മാലകൾ
കോറിയിട്ടു പ്രണയാക്ഷരങ്ങളാൽ കവിത
ജീ ആർ കവിയൂർ
29 10 2023
Comments