നിന്നോർമ്മകളിൽ
ഋതുക്കൾ മാറി മറഞ്ഞു
ഒരു വാക്ക് കേൾക്കാൻ കൊതിച്ചു
മൗനത്തിന് പിന്നിൽ നീ ഒളിച്ചു
നിന്നോർമ്മയിൽ മനസ്സ് വല്ലാതെ തുടിച്ചു
നിലാവിൻ ചാരുത കണ്ട് അറിഞ്ഞു
ഹൃദയം നോവിനാൽ പിടഞ്ഞു
നിഴലുകളിൽ നിന്നെ തിരഞ്ഞു
മിഴി മുനകൾ തേടി അലഞ്ഞു
ആകാശത്ത് നക്ഷത്രങ്ങൾ കൺചിമ്മി
സൂര്യ കിരണങ്ങൾ മണ്ണിൽ പതിഞ്ഞു
കിളികുല ജാലങ്ങൾ പാടി പറന്നു
നീ വരും എന്നൊരു പ്രത്യാശയിൽ നിന്നു
ജീ ആർ കവിയൂർ
09 10 2023
Comments