അറിയുന്നു (ഗസൽ )
അറിയുന്നു (ഗസൽ )
ഏതൊരു അപൂർവ രാഗമായി നീ
എൻ മനസ്സിൽ പടർന്നു അനുരാഗമായ്
വിഷാദ വിപിനങ്ങളിൽ പ്പെട്ട്
വിരഹ വേദനയിൽ ആശ്വാസമായ്
നിന്നോർമ്മകളെന്നും ഔഷധമായ്
ഗസലിൻ വരികളായി മാറുമ്പോൾ
പാടുവാനറിയാത്തൊരൻ പാട്ടിന്റെ
ഭാവതാളമായി നീ മാറുന്നുവെല്ലോ
വേദിയിൽ നിന്നും വേദിയിലേക്ക്
പോകുമ്പോൾ എൻ മിഴികൾ തേടി
ഓരോ മുഖങ്ങളിലും നിന്നെ കാണാനായ്
ഒടുവിലൻ കവിതകളിൽ അറിയുന്നു നിന്നെ
ജി ആർ കവിയൂർ
0110 2023
Comments