ജീവിത ഗാനം
ജീവിത ഗാനം
പുളിനങ്ങളിൽ
പൂക്കും പൂക്കളിൽ
പൂന്തേനുണ്ണാനെത്തും
ശലഭങ്ങളും
പുഴ നീന്തിയെത്തും
നിൻ പുഞ്ചിരിയും
മിഴികളിൽ വിരിയും
വസന്തത്തിനു
നറുതേൻ മധുരമോ
പ്രണയത്തിൻ മാറ്റൊലിയോ
അറിയാതെ ശ്രുതിമീട്ടി
പാടുന്നു പൂന്തെന്നലും
പുണരുവാൻ വെമ്പുന്ന മാനസവും
ജീവിത വഴികളിൽ
തേടിയലയുന്നുയിന്നും അലയുന്നു
നിനക്കായി നിനക്കായി മാത്രം (2)
ജീ ആർ കവിയൂർ
18 10 2023
Comments