യാത്ര വേളയിൽ
യാത്ര വേളയിൽ
നിമിഷങ്ങൾ കടന്നുപോയി
നിന്റെ ഓർമ്മകളിൽ
പല കഷണങ്ങളായി
പ്രായം നിശ്ചലമായി കഴിഞ്ഞു
നീ എന്റെ ചിന്തകളിൽ,
സ്വപ്നങ്ങളുടെ ഇടം പോലെ,
രാത്രികൾ കടന്നുപോയി,
നക്ഷത്രങ്ങൾ അവിടെ സ്പർശിച്ചു.
ജീവിതത്തിന്റെ വഴികളിൽ,
ആയിരക്കണക്കിന് തിരിവുകൾ ഉണ്ട്,
നിന്നെ കണ്ടുമുട്ടിയപ്പോഴെല്ലാം,
ഒരു സ്വപ്നം യാഥാർത്ഥ്യമായത് പോലെ തോന്നി.
ഹൃദയമിടിപ്പിന്റെ വേഗതയിൽ,
നിന്റെ സ്വപ്നങ്ങളിൽ ഞാൻ ജീവിക്കുന്നു,
കാലത്തിന്റെ ഒഴുക്കിൽ,
ഞാൻ നിനക്കായി കാത്തിരിക്കുന്നു.
ഈ ജീവിത യാത്രയിൽ,
സ്നേഹത്തിന്റെ യാത്ര ലഭിച്ചു,
നിന്റെ വാക്കുകളിൽ വസിക്കുന്നു,
സ്വപ്നങ്ങളുടെ ഒരു യാത്ര ഞാൻ എഴുതിയിട്ടുണ്ട്.
ജീ ആർ കവിയൂർ
23 10 2023
Comments