സഹതപിച്ചു
മുറുകൾ ഉണങ്ങിയെങ്കിലും
വേദനകൾ ഉണർന്നു തുടങ്ങി
ഞാനും എൻ്റെ മൗനം ശബ്ദിച്ചു
വാക്കുകൾ മെല്ലെ വിതുമ്പി
പുലർകാല കാറ്റ് എൻ്റെ രഹസ്യങ്ങളുമായി
വീശിയകന്നു തുറന്നിട്ട ജാലകത്തിലൂടെ
എൻ സ്വപ്നങ്ങളോക്കെ നങ്കുരമിട്ടു
നീ അറിയാതെ നിൻ്റെ ഹൃദയ തീരത്ത്
നിൻ്റെ മിഴികൾ കഥ പറഞ്ഞു
നീ പോലും അറിയാതെ അത്
കുറിച്ചുവച്ചു ആരുമറിയാതെ
അവസാനം അത് എല്ലാവരും
വായിച്ചറിഞ്ഞു സഹതപിച്ചു
ജീ ആർ കവിയൂർ
14 10 2023
Comments