നിൻ പ്രണയം
ആകാശ ചരുവിലായി
അങ്ങ് ചക്രവാളത്തിനപ്പുറത്ത്
ആരെയോ കാത്തിരുന്നു
അഴലോക്കെ മിഴികളിൽ നിറച്ച്
അടങ്ങാത്ത വിരഹം മനസ്സിൽ
അണയാതെ മൊഴികളിലോതുക്കി
ആഴിയും ഉഴിയും അഴിയാതെ
അറിയുന്നു നിൻ സാമീപ്യം
അണിഞ്ഞൊരുക്കിയ വരികളിൽ
അലകളായ് താളത്തിലോഴുകി
അത്ര മധുരമായിരുന്നു നിൻ
അധരങ്ങളിൽ വിരിഞ്ഞ പ്രണയം
ജീ ആർ കവിയൂർ
05 10 2023
Comments