കാത്തിരിപ്പു നിന്നെ
കണ്മഷി പെയ്തിറങ്ങിയ
കദനമേറും രാവുകളിൽ
നിന്നോർമ്മ വിരുന്നുവന്നു
നിലാകുളിരിലായ് എന്നരികിൽ
ഇലയനക്കങ്ങളുടെ
മർമ്മരങ്ങളിൽ വീണുടഞ്ഞു
ചിതറിയ കനവുകളുടെ
ചിന്തകളിൽ ഒരു മിഴിതിളക്കം
രാമുല്ല പൂത്തു മണം വിതറി
ഋതു വസന്തങ്ങൾ മാറിവന്നു
വന്നില്ല നീയും കണ്ടില്ല ഞാനും
നീറും മനസ്സുമായി കാത്തിരിപ്പു
ജീ ആർ കവിയൂർ
04 10 2023
Comments