മധുര നോവ്

ഗസൽ പൂത്തു മണം പരന്നു
നിൻ്റെ ഗന്ധത്തിനൊപ്പം 
വരികളിൽ ഓർമ്മകൾ
പറന്നു ശലഭ ചിറകിൽ നിന്നും ഈശ്വരിയത്തിലേക്ക്

കഥയിൽ നിന്നും കഥയിലേക്ക്
വർണ്ണങ്ങളിൽ നിന്നും ജീവിത
സ്വപ്നത്തിലേക്ക് വഴുതി 
കണ്ടതൊക്കെ മറച്ചു വച്ചു

മിടിപ്പുകളുടെ ലഹരിയിൽ
രാവുകൾ കൂട്ടായി വന്നു
കനവുകളുടെ ഇടയിൽ
മുങ്ങി മറഞ്ഞു മൊഴികൾ

നിലാവിൽ നിഴൽ പരന്നു
പറയാനാവാത്ത വാക്കുകൾ
മധുര നോവിൻ്റെ കവിതകൾ
പാടിമെല്ലെ മൽഹാറായി ഒഴുകി

ജീ ആർ കവിയൂർ
14 10 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “