കണ്ട് മുട്ടാം
കണ്ട് മുട്ടാം
ഇന്നു കണ്ടുമുട്ടാൻ വീണ്ടും
പൂർണ്ണമാകാത്തത് മുഴുവിക്കാം
നിന്റെയും എന്റെയും ഇടയിലായി
എന്തെങ്കിലും കാര്യം അവശേഷിക്കുന്നുണ്ടാവാം
നോക്കുക ഒരുപക്ഷേ ഇന്നുംനിന്റെ
നെഞ്ചിലെന്റെ ഹൃദയം ഉണ്ടായിരിക്കാം
ലോകത്തിന്റെ കാര്യം വിട്ടേക്കുക
കണ്ടുമുട്ടാം ഇന്ന് നമുക്ക് വീണ്ടും
കണ്ടുമുട്ടി ഒരിക്കലും പരാതികൾ ഇല്ലാതെ
പരിഭവങ്ങൾക്ക് വഴിയൊരുക്കാതെ
ഓർമ്മകളുടെ താളുകൾ മറിക്കാം
ഇന്ന് കണ്ടുമുട്ടാം വീണ്ടും
ജീ ആർ കവിയൂർ
01 10 2023
Comments