"നമഃസ്തസ്യൈ നമോ നമഃ "
സ്വരരാഗ വീണയിൽ
ശ്രുതി ചേർന്നു
സരസ്വതി മണ്ഡപം ഉണർന്നു
മനസ്സ് മൂകാംബികയിൽ ലയിച്ചു
ഹരിശ്രീ തൻ ആദ്യാക്ഷരങ്ങൾ
വിരൽ തുമ്പിൽ തെളിഞ്ഞു
ചുണ്ടുകളതുയെറ്റു ചൊല്ലി
സഹസ്രാരത്തിൽ അറിഞ്ഞു
ദീപാങ്കുരങ്ങൾ മിഴിതുറന്നു
കുങ്കുമ ചന്ദനത്തിൻ മണം പരന്നു
മണിനാദവും തിമിലകളും കിലുങ്ങി
ദേവി സ്തുതികൾ കണ്ഠങ്ങളിൽ മുഴങ്ങി
"യാ ദേവീ സര്‍വ്വ ഭൂതേഷു ഛായാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ "
ജീ ആർ കവിയൂർ
20 10 2023
Comments