കേൾക്കുന്നു നിന്നെ ഞാൻ
കേൾക്കുന്നു നിന്നെ ഞാൻ
കുയിലിന്റെ കൂജനത്തിൽ
മയിലിന്റെ നൃത്തത്തിൽ
മഴയുടെ താളത്തിൽ
കാറ്റിന്റെ മർമ്മരത്തിൽ
കടലിന്റെ ഇരമ്പലുകളിൽ
ഹൃദയത്തിന്റെ മിടിപ്പുകളിൽ
മൂകമാർന്ന നിൻ ഭാവങ്ങളിൽ
ശ്രുതി ലയശുദ്ധ സംഗീതത്തിൽ
സപ്തസ്വര രാഗ വീചികളിൽ
പ്രകമ്പനം കൊള്ളിക്കും
പ്രപഞ്ച നടനത്തിൻ
പ്രണവാകാരമാർന്ന ധ്വനിയിൽ
ഹൃദയങ്ങൾ സമ്മേളിക്കും
പ്രണയ മർമ്മരങ്ങളിൽ
കേൾക്കുന്നു നിന്നെ ഞാൻ
ജീ ആർ കവിയൂർ
10 10 2023
Comments