തിളക്കം
പ്രഭാത രശ്മികൾ പതിച്ചു
ഭൂപാളരാഗമുണർന്നു
കിളികുല ജാലങ്ങൾ ഏറ്റു പാടി
മനസ്സിനുള്ളിൽ പ്രഭതെളിഞ്ഞു
മൗനം വഴിയകന്നു
ശ്രുതി മീട്ടി മനസ്സിന്
തന്തികളിൽ സ്വരരാഗം
താളം കൊട്ടി നൃത്തം ചവിട്ടി
നിൻ പൂഞ്ചിരി പൂ വിടർന്നു
ഓർമ്മകളിൽ മണം പരന്നു
അനുരാഗം ഭക്തിക്ക് വഴിയൊരുക്കി
ആത്മ ചൈതന്യം തിളങ്ങി
ജീ ആർ കവിയൂർ
21 10 2023
Comments