വിരഹ തീരത്ത്
കനവിന്റെ പൂന്തോപ്പിൽ
നിൻ ചെഞ്ചോടികളിൽ
പുഞ്ചിരിപ്പൂ വിരിഞ്ഞതു
ആർക്കുവേണ്ടി അറിയില്ല
നിൻ മനസ്സിൽ ചില്ലയിൽ
ചേക്കേറിയ ഭാഗ്യവാനാര്
മോഹമേറെ ഉണ്ട് അറിയാൻ
പറയുമോ ഒരുവേള നീ
മൗനമെന്ന സമരായുധം മാറ്റിവെക്കുക
വാചാലയാകുക മനംതുറക്കുക
നിന്റെ മൊഴിമുത്തുകൾക്കായി
കാത്തിരിപ്പു ഞാനീ വിരഹ തീരത്ത്
ജീ ആർ കവിയൂർ
09 10 2023
Comments