Posts

Showing posts from August, 2021

എങ്ങോട്ടാണോയീ പോക്ക്..

എങ്ങോട്ടാണോയീ പോക്ക്.. കിഴക്കുദിക്കും പെരുമീൻ കണ്ടു കൈകൂപ്പാറുണ്ടായിരുന്നു പണ്ട്  പണിക്കുറ്റം തീർക്കുവാൻ  പതിവായിട്ടുണ്ട് പണിയെടുത്തു വന്നു വിയർപ്പിറ്റിച്ചു പഴങ്കഞ്ഞിയും അടച്ചുവാറ്റി ചമ്മന്തിയും കൂട്ടി അങ്ങ് പതിവായിയെറെ പ്രാതലും കഴിഞ്ഞു മെല്ലെ പടിപ്പുര മാളിക കടന്നു ചുവടുവച്ച് കാലൻ കുടയും ചൂടി നേരം  നോക്കി അങ്ങ് പടിഞ്ഞാട്ട് പാടവരമ്പുകൾ താണ്ടി പോകുന്നേരം കൊറ്റികൾ വന്നു പറന്നിറങ്ങി നെൽക്കതിർ കുലകൾ കൊത്തി വിഴുങ്ങുന്ന നേരം,മന്ത്രമുതിർത്തു മണ്ഡുകങ്ങൾ  അതിനൊപ്പം ചീവീടുകൾ ഏതോ പാളത്തിൽ ഇരുന്ന് ശ്രുതിമീട്ടുന്നുണ്ട്  കഴിഞ്ഞു കഴിഞ്ഞ കാലത്തിൻ വീരശൃംഖല കളുടെ നേട്ടവും പറഞ്ഞു വെടിക്കഥകൾ പറഞ്ഞും കേട്ടും നാലും കൂട്ടി മുറുക്കി  ചുവന്നു ചക്രവാളത്തിനപ്പുറം യാത്രയായി പറവകൾ പരസ്പരം പറഞ്ഞു ചില്ലകൾ തേടി ചേക്കേറുന്നേരം , സന്ധ്യ വിളക്ക് തെളിയിച്ചു നാമം ജപിച്ചു തീരുമ്പോളായിയതാ വിളി വന്നിരുന്നു അത്താഴത്തിൻ  കഞ്ഞിയും അസ്ത്രവും കൂട്ടി  തൊടുത്തുവിട്ടു , ജടരാഗ്നിതിരി താഴ്ത്തി ഞെരിപ്പൊടിൻ ചൂടേറ്റ് സപ്രമഞ്ചത്തിലേറും  ദിനങ്ങൾ.. ഇന്ന് രവിയും കിളികളും വന്നു വിളിക്കും അറിയാതെ അലറി...

കണ് നിറഞ്ഞു

  കണ് നിറഞ്ഞു  മംഗളം പാടും മണി വീണേ  നിൻ തന്തികളിൽ  വിരൽ തൊടുമ്പോൾ  തനവും മാനവും കുളിരു കോരുന്നു  എത്രയോ രാവുകളിൽ  എന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു  നിലാവോളിയിൽ നിന്നിലലിഞ്ഞു  നീയറിഞ്ഞോ അറിഞ്ഞില്ലയോ ആരോഹണാവരോഹണങ്ങളുടെ വേലിയേറ്റയിറക്കങ്ങളിൽ  രാഗ സ്മൃതിയാൽ കണ്ണുകൾ നിറഞ്ഞൊഴുകി  ജീ ആർ കവിയൂർ 31.08.2021

ഒരു നൂറു സ്വപ്നങ്ങൾ

ഒരു നൂറു സ്വപ്നങ്ങൾ  ഒരു നൂറു സ്വപ്നങ്ങളിണചേരും മുൻപേ ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ സഖീ  ഓർക്കും തോറുമിന്നുമാ കഴിഞ്ഞ കാലത്തിൽ ഓടിയെത്തി ഒതുക്കു പടവുകളിലിന്ന് കയറുവാൻ ആവുന്നില്ലല്ലോ കാലം നൽകിയ വേദനയാൽ കഴിഞ്ഞുപോകുന്നുവല്ലോ  കരിയിലകൾ മൂടിയ വഴി താരയും  നിനക്കായി ആമ്പൽപ്പൂ ഇറുത്തു  അതുകണ്ടു നിൻ കണ്ണുകൾ വിടർന്നതും അവയെൻ അക്ഷരക്കൂട്ടുകൾ തുണയായതും അറിഞ്ഞു ഞാനിന്നുമറിയുന്നു  ആനല്ല നാളുകളുടെ ഓർമ്മകൾക്കു അരുളിയുടെയും മുക്കുറ്റിയുടെ മുല്ലപ്പൂവിൻെറയും മണം അടുത്തു നീ വന്നിടുമ്പോൾ കാച്ചിയ എണ്ണയുടെ അരുമയാം ഗന്ധം പടരുന്നുവല്ലോ ഇന്നെങ്ങു പോയി നീ മറഞ്ഞുവല്ലോ  ഒരു നൂറു സ്വപ്നങ്ങൾ ഇണചേരും മുൻപേ ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ സഖീ   ജീ ആർ കവിയൂർ 31.08.2021

ഉപാസകന്റെ രോദനം

Image
ഉപാസകന്റെ രോദനം സംഗീതമൊരു ജീവൽ ധാരയല്ലോ സമ്മോഹങ്ങളുടെ സന്തോഷത്തിൻ  സരണികയല്ലോ പ്രപഞ്ചത്തിന് നാദമല്ലോ സരിഗമയില്ലാത്തോരു ലോകമുണ്ടോ  സിരകളിൽ ഒഴുകുന്ന രുധിരത്തിൻ തുടിപ്പല്ലോ  സർവ്വത്തിലും കേൾക്കും പ്രണവമല്ലോ  സ്വർഗ്ഗത്തിലുമില്ലേ ഇതിൻ ലയങ്ങളൊക്കെ  സർഗ്ഗശേഷിയെന്നൊരു പ്രതിഭാസമല്ലേ  സംഗീതമേ നിന്നെയറിയാതെയങ്ങൂ നിഗ്രഹിക്കുന്നുവല്ലോ നിൻ ഉപാസകരെ സംസാരസാഗരത്തിലുണ്ടല്ലോ തുണയായ് സാരസത്തിൽ വാഴും ദേവിതൻ അനുഗ്രഹമല്ലോ സംഗീതം  ജീ ആർ കവിയൂർ 30 08 2021

അണയാതെ ഇരിക്കട്ടെ

അണയാതെ ഇരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  അണയാത്ത ചിരാത് പോലെ മണ്കുടിലിൽ  വ്രണിത വികാരത്താൽ നിൻ മുന്നിൽ നമ്ര ശിരസ്ക്കനായി നിൽക്കുന്നു  പ്രിയതേ  സത്യം നീയില്ലാതെ ജീവിതം പാപസമാനം  അറിയുന്നു ഞാൻ എൻ കുറ്റങ്ങളൊക്കെ  എന്നുമെൻ മനസ്സിൽ നിൻ ചിത്രം മാത്രം  എരിഞ്ഞു തീരുമൊരു മെഴുകു തിരിപോലെ  പള്ളി മേടയിലെ മൗനത്തിലായ് പ്രിയതേ  വേർപാടിന്റെ തിരി കൊളുത്തല്ലേ  കരും തിരി പടരാൻ അനുവദിക്കല്ലേ  സ്നേഹത്തിൻ എണ്ണ നിറക്കുമല്ലോ  വിദ്വേഷത്തിൻ കാറ്റാൽ കെടാതെയിരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  ജീ ആർ കവിയൂർ  14 .07 .2021

പ്രണയ തുടർച്ച

 പ്രണയ തുടർച്ച നീയെന്നുള്ളിലെ  മൊഴിയാണ്  പൊഴിഞ്ഞുവീണു ചിതറുന്ന ഓർമ്മ മുത്താണ്  ചിരി വിടരുന്ന ചുവപ്പിൻ  സന്ധ്യകളുടെ നിറമാണ്  തണൽ നിഴലാർന്ന മനസ്സിന്റെ ഭിത്തിയിലെ  ആരും കാണാത്ത  മോഹങ്ങൾ പെയ്യുന്ന  ഗുൽമോഹർ ചൂവടാണ്  ചുണ്ടുകൾ വിതുമ്പിയതും  ചുവടുകളന്നതും  ജീവിത പുസ്തകത്തിലെ  മറക്കാനാവാത്ത  കനവുകളുടെ തെളിയിടമാണ് വാക്കുകൾ വരികളായ് വർണ്ണങ്ങൾ വിതറുന്ന  ചിതാകാശത്തിന്റെ  കുളിർ നിലാവാണ്  ആഴിതിരമാലകളുടെ ആർത്തലച്ചു മടങ്ങുന്ന  കാഴ്ച കാണാൻ വിങ്ങുന്ന കരയായ് ഞാനിന്നും തുടരുന്നു . ജീ ആർ കവിയൂർ 18.07.2021

തിരുനാളല്ലോ

തിരുനാളല്ലോ പിറന്നാളല്ലോ    കരുണയേകുമല്ലോ കണ്ണാ  കണ്ണുനീരിൽ കുതിർന്നോരു  കദനങ്ങളകറ്റുമല്ലോ കണ്ണാ  കാലിയെമെയിക്കും   കൊലുമായി പോകുമ്പോൾ  കൊലക്കുഴലിൽ പാടുമല്ലോ  കാതോർക്കുന്നു കാനനവും  കാലികളും കളിക്കുട്ടുകാരും കണ്ണാ കാളിന്ദിയിൽ കാളിയന്റെ  മസ്തകത്തിൽ കളിയാടിയില്ലേ കണ്ണാ കാർമേഘം കോരി ചൊരിഞ്ഞ നേരം  കുടയാക്കിയില്ലേ നീ ഗോവർദ്ധനത്തെ കണ്ണാ  ഹരേ കൃഷ്ണ എന്നിലെ   തൃഷ്ണയകറ്റി കാത്തുകൊള്ളണേ കണ്ണാ തിരുനാളല്ലോ പിറന്നാളല്ലോ       കരുണയേകുമല്ലോ കണ്ണാ ജീ ആർ കവിയൂർ 29.08.2021 

എന്തു പോലെ അറിയണം

എന്തു പോലെ അറിയണം പുഴ തൻ പുളിനം പോലെ  മാരി വില്ലിൻ നിറം പോലെ കാറ്റിലാടും മുളം തണ്ടു പോലെ പാർവണ തിങ്കളിൻ ചിരിപോലെ മലരിടും സുമം പോലെ കുയിലിൻ കൂജനം പോലെ കരളിൽ നീ ഉണ്ടാവണം പ്രിയതേ പാട്ടിന്റെ പല്ലവി പോലെ ആടും മയിൽ പീലിയുടെ വർണ്ണം പോലെ കുളിരല വന്നു മണം പകരും പോലെ പൂവിൽ ചുടു ചുംബനം നൽകും വണ്ടു പോലെ പറയു പ്രിയതേ നിന്നെ  ഇനി എന്തു പോലെ അറിയണം സഖിയെ ജീ ആർ കവിയൂർ 29.08.2021

ഓണനിലാവേ

 ഓണനിലാവേ  ഓമനിച്ചീടും മുൻപേ  ഓർമ്മകളുണർത്തി ഓടിയകലുന്നു വല്ലോ നീ  തിരിഞ്ഞൊന്നു നോക്കാതെ  തുമ്പപൂ ചിരിതൂകി  തുമ്പി തുള്ളിയകന്നു വല്ലോ തുമ്പമെല്ലാം അകന്നല്ലോ  ഓണനിലാവേ ...... ഇടനെഞ്ചിൻ താളമുണർത്തി  ഈണമെകനായി  ഇനിയൊന്നു വരുമെന്ന്  ഇറയത്തു കാത്തിരുന്നു ഞാൻ  ഓണനിലാവേ ..... ജി ആർ കവിയൂർ  22. 08. 2021

നിഴലാർന്ന തണലുകൾ

 അയലത്ത് ജനലിൽ വിരിഞ്ഞപൂക്കളേ നിൻ അധരങ്ങൾ എന്നെ ക്ഷണിച്ചു  എന്തിനെന്ന് അറിയില്ലല്ലോ നോട്ടങ്ങൾ  എന്നെ നഗ്നമാക്കിയിരുന്നുവല്ലോ   ഞാനെന്നെ തന്നെ പിന്തിരിപ്പിച്ചു  എന്നിൽ നിന്നും എന്നെ  അടർത്തിയെടുത്തു നൽകുന്നു നിനക്കായി മാത്രമായ് പ്രിയതേ അവളകന്നു എഴുതാത്ത കവിത പോലെ  എവിടെയോ സ്പർശിച്ചത് അറിഞ്ഞു  ഒരു കുളിർകാറ്റായി  ശാന്തമായ രാത്രി  താരക തിളക്കമാർന്ന ആകാശം  കാലുകളുറക്കാത്ത രാത്രി ഒപ്പം  നടന്നുനീങ്ങി ; കണ്ണുകളിൽ  ചിന്തകളുടെ ചിത്രം മാത്രം  ജീവിതമേ നീ ഇങ്ങിനെ എത്രനാൾ   നോവുമായി നടക്കണമാവോ പ്രഭാത ചന്ദ്രൻ വളഞ്ഞു നിഴലാർന്ന തണലുകളിൽ തിരഞ്ഞു ഞാൻ കണ്ടില്ല നിന്നെ   നീ ഒരു പ്രഹേളികയായ് തുടരുന്നു ജീ ആർ കവിയൂർ 21.08 .2021

അരികിലുണ്ട് നീ

 അരികിലുണ്ട് നീ ഉണ്ട് ഉള്ളിലൊരു ഉണ്മയെന്നറിവു  ഉരലു വലിച്ചു കൊണ്ട്  ഉണ്ണിക്കണ്ണനല്ലാതെയാര്  ദേവകി പെറ്റ്  യശോദ വളർത്തിയ കുറുമ്പുകാട്ടും കണ്ണനല്ലോ കുറൂരമ്മയ്ക്കും ദർശനമേകി രാധയ്ക്കും മീരയ്ക്കും ഭാമയ്ക്കും രുഗ്മണിക്കും  എണ്ണിയാലൊടുങ്ങാത്ത  ഗോപികൾക്കും  നീയേ തുണ  പാർത്ഥനു സാരഥി ആയി നിന്നവനേ പാരിനെ പരിപാലിക്കും  പാലാഴിയിൽ വാഴും വിഷ്ണുവേ nin  പദം തൊഴുന്നേൻ കണ്ണാ ഉണ്ട് ഉള്ളിലൊരു ഉണ്മയെന്നറിവു  ഉരലു വലിച്ചു കൊണ്ട്  ഉണ്ണിക്കണ്ണനല്ലാതെയാര്  ജീ ആർ കവിയൂർ 19.08.2021

വിശ്വാസമാണ് ആശ്വാസമാണ്

വിശ്വാസമാണ് ആശ്വാസമാണ്  എന്റെ ദൈവം  ഈശ്വരം കേൾക്കും ഈശ്വരൻ ദേഹത്ത് വമിക്കും ദൈവം  ഉള്ളിനുള്ളിൽ നിറയു ഉന്മ  തെളിമയാർന്ന വെണ്മ  അതാണ് കുളിർമ  വിശ്വാസമാണ്  ശ്വാസമാണ്  എന്റെ ദൈവം  ഇരുളും വെളിച്ചവും  ചേർന്ന് ദൃശ്യമാകും  ഇഹലോക പരലോക  പ്രപഞ്ചമാകുമീ പഞ്ചഭൂത നിർമ്മിതമാകും ഗേഹത്തിലല്ലോ  വാസിപ്പുയെൻ വിശ്വാസമാണ്  ആശ്വാസമാണ്  എന്റെ ദൈവം  ഹൃത്തിൽ സുഖമുണ്ടോയെന്നു ആരായുന്നതാരോ അവനുമായി  സൃഷ്ടിക്കുന്നതല്ലോ സ്വർഗ്ഗനരകങ്ങൾ  അവല്ലോ സുഹൃത്ത് എൻ  വിശ്വാസമാണ്  ശ്വാസമാണ്   എന്റെ ദൈവം  ജീ ആർ കവിയൂർ 28.08.2021

ഇന്തോറിലമരും അയ്യനെ

ഇന്തോറിലമരും അയ്യനെ ഈ ദൂരം അങ്ങു താണ്ടി  ഇൻഡോറിലും വന്ന്  ഈയുള്ള അവരെ  അനുഗ്രഹിക്കും  മഹൗവിലമരും അയ്യപ്പ സ്വാമിയേ ശരണം  ഇഹലോക പരലോക ദുഃഖങ്ങൾ അകറ്റും  ഇംഗിതമെല്ലാ നടത്തിത്തരും  ഇഷ്ട ദൈവമേ മമ മനസിജ വാസിനനേ മഹൗവിലമരും  അയ്യപ്പ സ്വാമിയേ ശരണം   ഇന്നാട്ടിൽ ആയാലും നിനക്കായി  എഥാവിധിയായ് വഴിപാടുകളാം  നീരാഞ്ജനവും ചുറ്റുവിളക്കും  അപ്പം അരവണയുമർപ്പിക്കുന്നേൻ തത്വമസിപ്പോരുളെ നിൻ  അപദാനങ്ങൾ പാടി ഭജിപ്പാൻ നിത്യം കരുത്തേകണമേ മഹൗവിലമരും  അയ്യപ്പ സ്വാമിയേ ശരണം  ജീ ആർ കവിയൂർ 19.08.2021

പാർത്ഥസാരഥീ പാഹിമാം

പാർത്ഥസാരഥീ പാഹിമാം  പമ്പാ തടത്തിലായ്  തിരുവോണത്തോണിയൊരുങ്ങി  പാർത്ഥസാരഥിയെ തൊഴുതു വണങ്ങി  പാർവണ വലുപ്പം പപ്പടം കൂട്ടി  വള്ളസദ്യയൊരുങ്ങി  മധുസൂദനൻ തൻ മുരളിക കേട്ടു  മനമൊരു പാലാഴിയായ്  അറിയാതെയങ്ങ്  ആനന്ദാശ്രു പൊഴിഞ്ഞു  കദനങ്ങൾ മറന്ന്  കണ്ണടച്ചു കൈകൂപ്പി  കണ്ഠമിടറി കേണു ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ  ദുഃഖ ഹരേ ,  കൃഷ്ണ കൃഷ്ണ ഹരേ ഹരേ  ജി ആർ കവിയൂർ 26 08 2021

തുടരാം സഖിയേ ..

തുടരാം സഖിയേ .. നിന്നെ കുറിച്ചൊന്നു ചിന്തിക്കുമ്പോളെൻ  കൺപ്പീലികൾ മുത്തുകളെ  ജന്മംനൽകിയല്ലോ  നിൻ ചുംബന ഗന്ധം എൻ ചുണ്ടുകളിലായ് മുറിഞ്ഞു പോയ ഓർമ്മകൾ ജീവൻ പ്രേരകമാകുന്നുവല്ലോ  നിൻ ദാഹിക്കും ചുണ്ടുകൾ  എന്റെ  ഒഴിഞ്ഞ കപ്പ്  മൗനത്തിൽ മുങ്ങി കുളിരേകിയോർമ്മ തൻ പൂനിലാവ്  ഈ ജീവിത നന്ദനാരാമതിൽ പിന്നിട്ട വഴികളിലൂടെ സുന്ദര നിമിഷങ്ങളെ തിരികെ വരില്ലന്നോർത്ത് എന്തിനു വിലപിക്കുന്നു ഇനിയും വേണ്ട ദുഃഖമെന്നതു സഗുണോപാസന തുടരാം സഖിയേ  ജി ആർ  കവിയൂർ  25 08 2021

ശിവാനന്ദ ലഹരി - 11 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 11   (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  ഭൃംഗീച്ഛാനടനോത്കടഃ കരമദിഗ്രാഹീ സ്ഫുരന്മാധവാ- ഹ്ലാദോ നാദയുതോ മഹാസിതവപുഃ പഞ്ചേഷുണാ ചാദൃതഃ | സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ- രാജീവേ ഭ്രമരാധിപോ വിഹരത‍ാം ശ്രീശൈലവാസീ വിഭു: || 51 | ഭക്തനായ ഭൃംഗിയുടെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി  ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി), മോഹിനിരൂപം ധരിച്ച  ലക്ഷ്മീവല്ലഭന്റെ ദര്‍ശനത്തി‍ല്‍ അതി കുതുകിയായി ഏറ്റവും വെളുത്ത ശരീരശോഭയുള്ളവനായി,  ഓങ്കാര)ശബ്ദത്തോടുകൂടിയവനായി),  പഞ്ചബാണനാല്‍ ഭയഭക്തിയോടെ  ആദരിക്കപ്പെട്ടവനായി ദേവന്മാരെ  സംരക്ഷിക്കുന്ന...

ശിവാനന്ദ ലഹരി - 10 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 10  (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ- രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ | നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥ‍ാംഘ്രിസൌധാന്തരേ || 46 ||   ഹേ മനസ്സാകുന്ന രാജഹംസമേ!  നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള  ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി,  എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി  അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന  പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ  മണിമാളികയിലെ അന്തഃപുരത്ത...

കേശവനാകും വല്ലഭനേ

 കേശവനാകും വല്ലഭനേ  കേശാദിപാദം മാലചാർത്തിയൊരു  കേശവനാകും വല്ലഭനേ  കണ്ടു കൺകുളിർക്കെ തൊഴുതേൻ  കണ്ടമാത്രയിലെൻ കദനങ്ങളറിഞ്ഞു നെഞ്ചകത്തിനുള്ളിൽ കുളിരേകുന്നു നിൻ  പുഞ്ചിരിയെത്ര മോഹനം ഭഗവാനേ ശ്രീയെഴും വല്ലഭനേ ശ്രീവല്ലഭനേ  ശ്രീചക്രധാരി തുണക്കുക നിത്യം നിൻ സോപാനത്തു നിൽക്കുമ്പോളെൻ കണ്ഠം  മിടറി കണ്ണു നിറഞ്ഞു  പാടി പോകുന്നുവല്ലോ ഭഗവാനേ ശ്രീ തിരുവല്ലയിൽ വാഴും ശ്രീവല്ലഭനേ ദേവാ  ജീ ആർ കവിയൂർ 22.08.2021

നെഞ്ചിനുള്ളിൽ ..

 നെഞ്ചിനുള്ളിൽ - ഗസൽ  നിൻ മിഴിയിണനകളിലെ  നനവിൽ വിരിഞ്ഞൊരാ  നാണത്തിൻ പൂക്കളിന്നും  നെഞ്ചിനുള്ളിൽ വസന്തം  നിലാവിലായ്  വിരിഞ്ഞൊരാ  അല്ലിയാമ്പലുകളുടെ തിളക്കം  നിൻ മൊഴിയിൽ നീലാമ്പരി  രാഗത്തിൻ മധുരിമ ഒഴുകി  സ,രി2,ഗ3,മ1,ധ2,നി3,സ സ,നി3,പ,മ1,ഗ3,രി2,ഗ3,സ സാഗരമലറിക്കരഞ്ഞുയിന്നും  കരയെ തോട്ടകന്നുവല്ലോ  മനസ്സിൽ വിരഹത്തിൻ  നോവുപകർന്നു മെല്ലെ  നിൻ മിഴിയിണനകളിലെ  നനവിൽ വിരിഞ്ഞൊരാ  നാണത്തിൻ പൂക്കളിന്നും  നെഞ്ചിനുള്ളിൽ വസന്തം  ജീ ആർ കവിയൂർ  23 .08 .2021 

പ്രഹേളികയായ് തുടർന്നു

Image
അയലത്ത് ജനലിൽ വിരിഞ്ഞപൂക്കളേ നിൻ അധരങ്ങൾ എന്നെ ക്ഷണിച്ചു  എന്തിനെന്ന് അറിയില്ലല്ലോ നോട്ടങ്ങൾ  എന്നെ നഗ്നമാക്കിയിരുന്നുവല്ലോ   ഞാനെന്നെ തന്നെ പിന്തിരിപ്പിച്ചു  എന്നിൽ നിന്നും എന്നെ  അടർത്തിയെടുത്തു നൽകുന്നു നിനക്കായി മാത്രമായ് പ്രിയതേ അവളകന്നു എഴുതാത്ത കവിത പോലെ  എവിടെയോ സ്പർശിച്ചത് അറിഞ്ഞു  ഒരു കുളിർകാറ്റായി  ശാന്തമായ രാത്രി  താരക തിളക്കമാർന്ന ആകാശം  കാലുകളുറക്കാത്ത രാത്രി ഒപ്പം  നടന്നുനീങ്ങി ; കണ്ണുകളിൽ  ചിന്തകളുടെ ചിത്രം മാത്രം  ജീവിതമേ നീ ഇങ്ങിനെ എത്രനാൾ   നോവുമായി നടക്കണമാവോ പ്രഭാത ചന്ദ്രൻ വളഞ്ഞു നിഴലാർന്ന തണലുകളിൽ തിരഞ്ഞു ഞാൻ കണ്ടില്ല നിന്നെ   നീ ഒരു പ്രഹേളികയായ് തുടരുന്നു ജീ ആർ കവിയൂർ 21.08 .2021

ഇന്തോറിലമരും അയ്യനെ

ഇന്തോറിലമരും അയ്യനെ ഈ ദൂരം അങ്ങു താണ്ടി  ഇൻഡോറിലും വന്ന്  ഈയുള്ള അവരെ  അനുഗ്രഹിക്കും  മഹൗവിലമരും അയ്യപ്പ സ്വാമിയേ ശരണം  ഇഹലോക പരലോക ദുഃഖങ്ങൾ അകറ്റും  ഇംഗിതമെല്ലാ നടത്തിത്തരും  ഇഷ്ട ദൈവമേ മമ മനസിജ വാസിനനേ മഹൗവിലമരും  അയ്യപ്പ സ്വാമിയേ ശരണം   ഇന്നാട്ടിൽ ആയാലും നിനക്കായി  എഥാവിധിയായ് വഴിപാടുകളാം  നീരാഞ്ജനവും ചുറ്റുവിളക്കും  അപ്പം അരവണയുമർപ്പിക്കുന്നേൻ തത്വമസിപ്പോരുളെ നിൻ  അപദാനങ്ങൾ പാടി ഭജിപ്പാൻ നിത്യം കരുത്തേകണമേ മഹൗവിലമരും  അയ്യപ്പ സ്വാമിയേ ശരണം  ജീ ആർ കവിയൂർ 19.08.2021

പാടുക മനമേ പാടുക

 പാടുക മനമേ പാടുക  പാടുക ഹരിനാമത്രയും  പാടി പറക്കട്ടെ വാനിൽ  പൂത്തുമ്പിയായ് പാറട്ടെ  പാർവണ തിങ്കളുത്തിച്ചുവല്ലോ  പതുക്കെ മനസ്സിൽ പതിയട്ടെ  പൂർണ്ണമായി പൂരിതമായ്  പൂർണമാവട്ടെ ജന്മോദ്ദേശങ്ങൾ  ആ ആ ആ ആ ആ  പിഴകളെല്ലാമകലട്ടെ , പുലരട്ടെ   പവിത്രമാർന്ന  പൊൻ പ്രഭയാലേ നിൻ  പാപ പങ്കിലമാം മനസ്സു തെളിയട്ടെ  പൂർണ്ണമായി അലിയട്ടെ നിന്നിൽ  ജീ ആർ കവിയൂർ  20  .08 .2021 

മുള്ളുതറ ദേവിമാർ ശരണം

 മുള്ളുതറ ദേവിമാർ ശരണം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ മനദോഷം മാറാൻ മക്കൾക്ക്  ഐശ്വര്യത്തിനായി മലമേൽക്കര മുള്ളു തറയിൽ മരുവും അമ്മമാർയ്ക്ക്  മകരഭരണി നാളിൽ പൊങ്കാല  അമ്മ ദേവിമാർക്ക് പൊങ്കാല  അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ മനസ്സിൻ ഉള്ളറയിൽ നിന്നും ഉരുകിയർപ്പിക്കും നൈവേദ്യം  ഉള്ളുതറ ദേവിമാർക്ക് പൊങ്കാല  പൊങ്കാല അമ്മ ദേവിക്ക് പൊങ്കാല അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കളരി പരമ്പര ദേവതകളെ നിങ്ങൾ ഉഗ്രരൂപിണികളും ഭക്തവത്സലന്മാർക്കു അഭയ ദായിനിയല്ലോ അമ്മേ   പൊങ്കാല നാളിതിൽ  നിങ്ങളെ കാണുവാൻ  പെരിങ്ങോട് മഹാദേവൻ വന്നിട്ടുന്നേരം പെരിയ സന്തോഷം നൽകുന്നുവല്ലോ ഏവർക്കും അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ജീ ആർ കവിയൂർ 18.08.2021

മുള്ളുതറയിലയമ്മേ..

 മുള്ളുതറയിലയമ്മേ.. കാളിയമ്മേ കാളിയമ്മേ  മുള്ളു തറയിൽ വാഴുമമ്മേ  കരിങ്കാളിയമ്മേ ഭദ്രാദേവിയമ്മേ ഭയഭക്തിയോടെ നിന്നെ ഭജിപ്പവർക്ക്  അഭയദായിനിയമ്മേ  കാളും മനസ്സുകൾക്ക് ആശ്വാസമേകും  കരിങ്കാളിയമ്മേ ഭദ്രകാളിയമ്മേ  കലവറയില്ലാത്ത സ്നേഹം പകരും  കാരുണ്യ ദായിനിമ്മേ കാത്തുകൊള്ളുകമ്മേ  കാളിയമ്മേ കാളിയമ്മേ  മുള്ളുതറയിൽ വാഴുമമ്മേ സകലർക്കും നന്മയേകും  ഗ്രാമ ദേവതേ നിന്നെ  സരസ്വതിയായും ലക്ഷ്മിയായും ദുർഗയായും കണ്ടു  ത്രിപുര സുന്ദരിയേ ത്രിദോഷങ്ങളകറ്റുവോളേ   നിൻ അന്തികെവന്നു വൃതശുദ്ധിയാലേ ആൾപ്പിണ്ടിയെടുത്താടാം അമ്മേ കാളിയമ്മേ കാളിയമ്മേ  മുള്ളുതറയിൽ വാഴുമമ്മേ ഗുരുതിയും സർപ്പപൂജയും നടത്തുന്നവർക്കും  പൊങ്കാല നൈവേദ്യവും നൽകിയും  കുത്തിയോട്ടവും ചുവടുപ്പാട്ടുകളും  നടത്തുന്നവർക്ക് സർവ്വ ഐശ്വര്യങ്ങൾ  സിദ്ധിക്കുന്നുവല്ലോ അമ്മേ  കാളിയമ്മേ കാളിയമ്മേ  മുള്ളു തറയിൽ വാഴുമമ്മേ ജി ആർ കവിയൂർ  18.08.2021

നീ വരുമോ

നീ വരുമോ പൂനിലാ പുടവ ചുറ്റി ഉത്രാടപൂനിലാവേ നീ വരുമോ  എൻ മുറ്റത്തു വരുമോ  ഊയലാടാൻ വരുമോ കൺചിമ്മി  തുമ്പപ്പുവും ഉറക്കമായി തുമ്പികളും  തൂശനിലയിൽ തലോടി നീ  തുമ്പമകറ്റി തിരുവോണമുണ്ണാൻ വരുമോ  പുത്തൻ പൂനിലാ പുടവ ചുറ്റി  പൂമുഖത്തിരുന്ന് പാട്ടുപാടുവാൻ  കൂട്ടു വരുമോ  ഉത്രാട നിലാവേ നീ വരുമോ  എൻ ഉത്രാട പൂനിലാവേ നീ വരുമോ  ജി ആർ കവിയൂർ  18 08 2021

വിരലിൽ പൂക്കുവോളേ*

*വിരലിൽ പൂക്കുവോളേ* നിലാവിൻറെ നിറവിൽ  കനവിൽ നിറയുന്ന  കല്പാന്തകാലത്തോളം കഴിയാനാവില്ലല്ലോ  ജന്മങ്ങളിനിയും ജനിമൃതികളുടെ  ജനതിക മാറ്റങ്ങളിൽ ജപമരങ്ങളിൽ നീയല്ലാതെയൊന്നുമില്ല  മനസ്സിൻ ആഴങ്ങളിൽ നിന്നും  മൊഴിമുത്തുകളായി  മിഴിനിറച്ചു വിരുന്നുവരും  ആശ്വാസ വിശ്വാസവും ആരോഹണ അവരോഹണവും  ആരുമറിയാതെ ഉള്ളിൽ വാഴും  അനാമികേ , എൻ വിരലിൽ  പൂക്കുവോളേ കവിതേ ...!! ജീ ആർ കവിയൂർ 18.08.2021

മൗനം ഗ്രസിച്ചു

മൗനം ഗ്രസിച്ചു കാത്തിരിപ്പിന്റെ കാതുകൾ നീളുന്നു ദിനങ്ങളുടെ ദൈർഘ്യമേറുന്നു അറിയില്ല മനമൊരു കടിഞ്ഞാനില്ലാത്ത  കുതിരയാകുന്നു വിരസമാർന്ന വിരഹമേ നീ മാത്രം പിൻ തുടരുന്നു ഒരു നിലാവുപോലെ  നക്ഷത്രങ്ങളുടെ കണ്ണുകളിൽ  നാണമോ തിളക്കം മങ്ങുന്നുവോ മേഘമല്ലാർ തീർക്കുന്ന സംഗീത കുളിരിൽ നനയാതെ നനഞ്ഞു മിഴികൾ  മൊഴികൾ ശ്രുതിയില്ല താളമില്ലാതെ  തേങ്ങി ആർക്കോവേണ്ടി ഋതു രേഖകൾ മാഞ്ഞു വെള്ളി നൂലുകൾ ഇഴപകർന്നു ലാഘവമാനസം തേടിതണൽ, നിതശാന്തിയുടെ മൗനം ഗ്രസിച്ചു . ജീ ആർ കവിയൂർ 18.08.2021

ഇനി വൈകരുതേ

ഇനി വൈകരുതേ നിൻ  മിഴികൾ തുറക്കാൻ നിൻ അധരങ്ങളിൽ നിന്നും  പൊഴിയും  മൊഴികളാൽ  പെറുക്കിയെടുത്തണിയട്ടെ സ്നേഹത്തിൻ മുത്തുക്കൾ നൽകുമാനന്ദാനുഭൂതികളല്ലോ സ്വാന്തനമല്ലോ പ്രിയതേ ഇനിയെത്ര വർണ്ണങ്ങൾ  ഇനിയെത്ര രാവുകൾ പുലരികൾ നിൻ സാമീപ്യത്തിനായി  പുലരണമെന്നയറിയില്ല  ഇനി വൈകരുതെ നിൻ മിഴി തുറക്കാൻ ... ജീ ആർ കവിയൂർ

സ്വാതന്ത്ര്യം പുലരട്ടേ

സ്വാതന്ത്ര്യം പുലരട്ടേ  മൂവർണ്ണക്കൊടി പാറട്ടേ  മുഖം കുനിയാത്ത ഇരിക്കട്ടേ മാലോകർക്ക് മുന്നിൽ ശിരസു ഉയരട്ടേ മഹാമാരികളകലട്ടേ ലോകാ സമസ്താ സുഖിനോ പാടട്ടേ ലയ വിന്യാസത്തിൽ ധ്വനികൾ മുഴങ്ങട്ടേ ലക്ഷ്യം ഒന്നുമാത്രമിന്നുയറിയട്ടേ ലോക മാതാവിന്റെ നെറുകയിൽ സിന്ദൂരമാവട്ടെ  സ്വർഗ്ഗമായി വളരട്ടേ  സ്വാർത്ഥ ചിന്തകൾ അകലട്ടേ സ്വരാജ്യം രാമരാജ്യമാകട്ടേ സ്വാതന്ത്ര്യം പുലരട്ടേ മാനവികതയുടെ മന്ത്രമുയരട്ടേ മാ ഭാരതിയുടെ നാമം ഉണരട്ടെ   മന്ദസ്മിത വദനത്താൽ വിളിക്കട്ടേ വന്ദേമാതരം വന്ദേമാതരം .. ജി ആർ കവിയൂർ  13.08.2021

എന്നോണം പൊന്നോണം

എന്നോണം പൊന്നോണം   ഒരു നൂറു സ്വപ്നങ്ങൾ ഒരുമിച്ചു ചേരുമീ മരുഭൂമിയിലുണ്ടോണം  മലയാളം മനസ്സുകളൊന്നിച്ചു  മലയോളം സ്നേഹമനസ്സുകളുടെ മരുപ്പച്ചയായ ഓർമ്മകൾ  അത്തം മുതൽ പത്തു നാളുകളുടെ അണയാത്ത ഉത്സാഹത്തിൻ തിരയടിക്കും സന്തോഷം  അകലെയുള്ളവരൊത്തു ചേരുമെന്നറിഞ്ഞങ്ങു അമ്മയും അർദ്ധാംഗിനിയും അരുമയാം മക്കളും  വഴിക്കണ്ണുമായി വരവും  കാത്തിരിക്കുന്നൊരു ഒരുമയുടെ പെരുമയല്ലോയൊണം  കള്ളവും കപടതയുടെ സ്വന്തം നാടായി മാറിയല്ലോ എന്ന് മഹാബലി തമ്പുരാൻെറ മഹത്വം മറക്കുന്ന കടം കേറും  അളമല്ലോയിന്ന് എൻകേരളം  എന്നിരുന്നാലും ഓണമെന്നു  കേൾക്കുമ്പോളറിയാതെ  മനവും തനുവും നിറയുന്ന  എന്നോണം പൊന്നോണം  ജീ ആർ കവിയൂർ 11.08.2021

ഓർമ്മകളിൽ

ഓർമ്മകളിൽ ഇന്നലെ കണ്ട കിനാക്കളൊക്കെ  നിന്നെ കുറിച്ച് മാത്രമായിരുന്നു  ഇന്നിന്റെ നിറവിൽ മറവിയുടെ  പിറകിൽ കാൽ ചിലമ്പു കൊട്ടി  വന്നു നീയൊരു വസന്തത്തിൻ  നറുണവുമായി അങ്ങ് തുമ്പിയും തുമ്പയുമോണനിലാവും മുറ്റത്ത് മാവിലെ ഊഞ്ഞാലും  ചിൽ ചിലാരവമുതിർക്കും  മലയണ്ണാരക്കണ്ണനും മയിലാടും മലമുകളിലെ അമ്പല മുറ്റവും  കണ്ണുകൾ ഇണചേർന്നോരാ കൗമാര കനവും കുമ്മിയടിച്ചു  പാടിതിമിർക്കന്നോർമ്മകളും  കതിരുകൾ പഴുത്തു മണം പേറും പാടത്തെ വരമ്പിൽ മുട്ടാതെ മുട്ടിയും  തിരികെ വരാത്തൊരു നരവീണ  ചിന്തകൾ വീണ്ടും പിറകൊട്ടു നടന്നു  ക്ഷീണിച്ചു  ചാരുകസേരയിലെ  ഉറക്കത്തിൽ നിന്നും ഉണർത്തിയ കുഞ്ഞികൈകൾക്കറിയില്ലല്ലോ  ഓണവും തിരുവാതിരയും വിഷുവും  ജീ ആർ കവിയൂർ 12.07.2021

മറന്നോണം

മറന്നോണം  ഓർമ്മകൾ തുമ്പിതുള്ളും  ഓണവെയിലിൻ മൗനമൊരു  കൊച്ചു പൈതലായ് മനം  നിലാ തുമ്പപ്പൂച്ചിരിയായ്   വിതറും ശ്രാവണ പൗർണ്ണമിയിൽ  ഊയലാടി തിമിർക്കുമാനന്ദത്തിൻ  നടുമുറ്റത്തിൽ  തീർത്തൊരാ  അത്തപ്പൂക്കളവും ആർപ്പുവിളികളും  തൃക്കാക്കരയപ്പനെ വരവേൽക്കും  തിരുവോണത്തിൻ  തിമിർപ്പിൽ   തിരികെ പോവാനാവാതെ  തരിശായി കിടപ്പിൻ നോവൽ  കട്ടി തിരശീലയിൽ മുഖം മറച്ചു  തരിവളകളുടഞ്ഞു ചിതറിയ  മറവികളിൽ നിന്നും സ്വഛന്ന  വായുവിനായ് കേഴുന്നുവല്ലോ  മഹാബലി തമ്പുരാൻ വരുമെന്ന  നഷ്ട സ്വപ്നത്തിൻ ചിറകേറിയങ്  മഹാമാരിയെ അകറ്റുന്നതിനിടയിൽ  മാലോകർ മറക്കുന്നുവല്ലോ ഓണം  ജീ ആർ കവിയൂർ  12 .08 .2021 

ലക്ഷ്മണായനം

ലക്ഷ്മണായനം  "രാമനെ ദശരഥനെന്നു കരുതുക ജനകാത്മജയെ എന്നെപ്പോലെ കരുതുക അടവിയെ അയോധ്യയായി കാണുക മകനേ " എന്നു വനവാസത്തിനൊരുങ്ങും മകനോട് സുമിത്രപറഞ്ഞ വാക്കുകളനുവർത്തിച്ചതും "വത്സ ! സൗമിത്രേ ! കുമാര ! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ" എന്നു എഴുത്തച്ഛന്റെ തൂലികയിൽ പിറന്നോരു ലക്ഷ്മണോപദേശം സ്വീകരിച്ചതും ക്ഷുഭിത യൗവ്വന പടി കയറുന്ന ക്ഷിപ്രകോപിയായ് മരുവും  ശേഷനാഗാവതാരനായ് മര്യാദാപുരുഷോത്തമൻെറ നിഴലായി തണലായ് നിന്നതും  കാമാന്ധയായ  ശൂർപ്പണഖയ്ക്കു ശിക്ഷനൽകിയവനും സീതയ്ക്ക് ചുറ്റും സംരക്ഷണ രേഖയാൽ കവചം സൃഷ്ടിച്ചതും രാവണാപഹരണത്തിനിടക്കു  സീത ഉപേക്ഷിച്ചതുമായ അടയാള ആഭരണങ്ങളിൽ പാദസ്വരങ്ങൾ മാത്രം തിരിച്ചറിഞ്ഞ് തന്റെ സ്വഭാവ വൈശിഷ്ട്യം തെളിയിച്ചതും ഭവാൻ   ജീവിത സഖിയായ ഉർമിളയെന്ന  പതിവ്രതയായ അർദ്ധാംഗിനിയെ പിരിഞ്ഞകന്നു നിന്നും  വിരഹമേശാത്ത  ജീവിത സംതൃപ്തിയുടെ ഉത്തമമായ തെളിവല്ലോ അങ്കതനും  ധർമകേതുവും മക്കളായ്‌ ജനിച്ചതെന്നറിക. "ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ" എന്നറിയുന്നു പഴഞ്ചൊല്ലിലൂടെ നാം   അറിയുകയും അറിയിക്കുകയും വേണം അതിനാൽ ഭ്രാത്ര...

ഭരതായനം

ഭരതായനം  ഭരതന്റെ വാക്യം കേട്ടു മനമൊന്നു  ഭരിതമായി പറയാതെ വയ്യ  രാമപാദുകങ്ങളാൽ ഭരിച്ചിതു ഭക്ത്യാ   മനസ്സിൽ രാമനാമമൊടെ കഴിഞ്ഞു . പതിനാലു സംവത്സരം  പൂർത്തിയാക്കിയതിന് പിറ്റേന്നാൾ രാമനെ കണ്ടില്ലെന്നു വന്നാൽ പിന്നെ ഒട്ടും നിൽക്കില്ല അഗ്നിപ്രവേശനം ചെയ്യുമെന്ന്   എല്ലാവരും കേൾക്കുക ശപഥം നടത്തി  എന്നും ധർമ്മനിഷ്ഠനായ് സാധുവൃത്തിയാൽ ഭ്രാതൃ ഭക്തിയാലും ജിതേന്ദ്രിയനായി മൂല്യ ബോധത്തോടെ ഭവാൻ നിഷ്കാമകർമ്മത്തിൻെറ തേജസ്  തൃാഗസന്നദ്ധതയുടെ മൂർത്തിമത്  ഭാവമാർന്ന ഭരതൻ ഭരിച്ച  ഭാരതമെന്ന പേരു കേൾക്കുകിൽ  നാം അഭിമാനം കൊള്കതന്നെ വേണം  ഭാസുരമായി തീരട്ടെ  ഭാരതം ജയിക്കട്ടെ   ഭരതൻറെ നാമം പുലരട്ടെ  ഭരതായനം തുടരട്ടെ  ജീ ആർ കവിയൂർ 10.07.2021

സരയൂ കരയുന്നു ഇന്നും

സരയൂ കരയുന്നു ഇന്നും ത്രേതായുഗവും കഴിഞ്ഞിന്നും  സരയൂവിൻ മിഴികൾ ചുവന്നു തന്നെ  കരയുകയല്ലാതെ എന്ത് ചെയ്യും  ജനിമൃതികൾക്കിടയിലെ സംസാരദുഃഖം സാഗരത്തിലേക്ക് ഒഴുകിച്ചേരുന്നുവല്ലോ  തന്നിലേക്ക് ഇറങ്ങിയ പാദങ്ങൾ ആഴങ്ങളിലേക്ക് മറഞ്ഞു പോയല്ലോ  അഴിയാത്ത വൃഥനൽകും പഴികേൾപ്പിച്ചു  വീഥികൾ തേടുന്ന കർമ്മകാണ്ഡങ്ങൾ  വിധിയുടെ ക്രൂരത എന്തേയിങ്ങനെ തുടരുന്നു  രാമൻറെയും രമയുടെയും കഥകളാൽ  രാമദാസന്മാർ നിത്യം പാരായണം നടത്തി  മോക്ഷദായകം കഥകളാൽ നിത്യം  മനനം ചെയ്യുവാൻ ഉപദേശങ്ങൾ  താരയ്ക്കും ലക്ഷ്മണനും ഹനുമാനുമൊക്കെ . രാ മായിക്കുന്നു രാമായണവുംസീതായനങ്ങളും  എന്നിട്ടുമിന്നും ചുമക്കുന്നു പാപപുണ്യങ്ങൾ  ഒഴുകിപ്പരക്കുന്നു സരയൂ വീണ്ടും വീണ്ടും  രാമ രാമ രാമ രമണീയമായ് എന്നിലുദിക്കണേ  രാമ രാമ രാമ പാഹിമാം സീതാസമേതനേ നിൻ പാദങ്ങളിൽ ചേരുമാറാകണേ ..!! ജീ ആർ കവിയൂർ 8.08.2021     

താങ്ങാണ് തണലാണ്

താങ്ങാണ് തണലാണ്  വെയിൽ കൊള്ളാതെ കരുതലുകളുടെ തണലാണ്  ഇവ വെട്ടാതെ കാക്കും  ഇംഗിതമെല്ലാം നൽകും താങ്ങാണ് തഴുകലാണ്  പുഞ്ചിരി പാലു കൊണ്ട്  മനസ്സിൻനോവകറ്റും  പാലമൃതായിരുന്നു  പള്ളിക്കൂടത്തിൽ പടിവാതിക്കൽ  കൈപിടിച്ചു കൊണ്ടു പോയി തിരികെ വരുമ്പോൾ  കൈ നിറയെ സ്നേഹ പൊതിയുമായി കാത്തിരിക്കും കാവലാണ്  കഴിവുകളെ താലോലിച്ച്  ചുമലിൽ തട്ടി സന്തോഷം പകരും  നന്മയുടെ പേരാണ് മധുരമാണ്  ഓർക്കും തോറും കണ്ണുനിറയുന്ന  കനിവാണ് , പറയാതെ  പറയുവാനാകാത്ത വൻ മരമായി തണലാണ്  കുടുബത്തിൻ ഇമ്പവും ക്ഷിപ്ര കോപിയും ക്ഷിപ്രപ്രസാദിയും ക്ഷമാശീലനായുള്ളവനും അക്ഷയ അക്ഷര ഖനിയാണെൻ അച്ഛൻ  ജീ ആർ കവിയൂർ  8 7 2021

ഓണ തുമ്പിപ്പൂത്തുമ്പി

ഓണ തുമ്പിപ്പൂത്തുമ്പി ഓമനിച്ചീടാനാവില്ലയിപ്പോൾ  ഓർമ്മകൾക്കൊപ്പം നടക്കുന്നങ്ങു ഒരു ബാലനായി നിൻ പിറകെ  ഓടി നടന്നു ഞാനും കൂട്ടുകാരുമായി ഓമൽ ചിന്തകളിൽനിന്നുമുണ്ടെങ്കിലും  തൊടിയിൽ തുമ്പപ്പൂത്തുനിൽക്കുന്നു  തോണ്ടിയിട്ട് ഓടിക്കളിക്കാനാവുന്നില്ല മിറ്റത്തിറങ്ങാതെ തോണ്ടി കൊണ്ടിരിക്കുമിന്നിൻ തലമുറയുടെ കാര്യങ്ങളെത്ര വിചിത്രം മോഹ പുസ്തകവും ചാറ്റും ചിറ്റും  മനംകവരുന്ന വാട്സ്ആപ്പുമായി ഓണമെന്നതറിയില്ല ,ഓണത്തപ്പൻ ആരാണെന്ന് , നിന്നെ കണ്ടിട്ടും കാണാതെ പോകുന്നുവല്ലോ   ഓണത്തുമ്പി പൂത്തുമ്പി  ഓമൽ തുമ്പി പൂത്തുമ്പി

വിളിക്കില്ല നിന്നെ വീണ്ടും

വിളിക്കില്ല നിന്നെ വീണ്ടും രാവെന്നോ പകലെന്നില്ലാതെ നിന്നെ ഞാൻ കൊതിക്കുന്നു നിൻ സാമീപ്യം  എന്നിരുന്നാലുമൊരിക്കലും പ്രിയേ  വിളിക്കില്ല നിന്നെ പേരെടുത്തു  അറിയുന്നുവെല്ലാം നീ  കേൾക്കുണ്ടാവുമെൻ  ഹൃദയമിടിപ്പുകളുടെ തുടിപ്പുകൾ   ആവർത്തിച്ചു വിളിക്കില്ലയിനി  പ്രിയതേ , എൻ പ്രണയമേ നൊമ്പരവും നീയേ , മനഃസ്സമാധാനവും നീയേ  നീയെൻ കാഴ്ചയും കണ്ണുകളും  വിളിക്കില്ല നിന്നെ വീണ്ടും വീണ്ടും  എൻ പ്രേയസി ,എൻ പ്രണയമേ  ജീ ആർ കവിയൂർ  03 .08 .2021 

തൃക്കണ്ണാപുരേശ്വരാ

Image
തൃക്കണ്ണാപുരേശ്വരാ     ജീ ആർ കവിയൂർ നാരായണായ നമഃ നാരായണായ നമഃ  നാരായണായ നമഃ നാരായണായ നമഃ കണ്വമാമുനിയാൽ പ്രതിഷ്ഠിച്ചിതു  തൃക്കണ്ണാപുരം വാഴും വിഷ്ണുവേ നമിക്കുന്നേൻ തൃക്കൺ പാർത്തനുഗ്രഹിക്കണേ  ചതുർബാഹുവാമങ്ങ്. നാരായണായ നമഃ നാരായണായ നമഃ  നാരായണായ നമഃ നാരായണായ നമഃ ഉഴറും മനസ്സുകൾ സ്മരിച്ചീടുകിൽ ഒഴിക്കുന്നു നീ ദുഃഖ ദുരിതങ്ങളോക്കെ   നിൻ അന്തികേ ഉപവിഷ്ടരാകുന്നു  ദേവതകളാം ഹരനും ശ്രീ പാർവതിയും  നാഗരാജാവും നാഗയക്ഷിമ്മയും  നഗമെഴും ദുരിതങ്ങളോക്കെ അകറ്റിയങ്ങു നൽകുന്നു പുത്ര പൗത്രാദികളൊക്കെയും . വിദ്യകൾക്കുന്നതിയേകി രക്ഷിക്കും രക്ഷസ്സും  നിയോഗങ്ങളോക്കെ യോഗീശ്വരനാകും  വല്യച്ഛനും നടത്തിത്തരുന്നു  നാരായണായ നമഃ നാരായണായ നമഃ  നാരായണായ നമഃ നാരായണായ നമഃ ഗ്രാമദേവനാം അങ്ങയുടെ മുന്നിൽ  ബലി തർപ്പണങ്ങൾ നടത്തുകിൽ പിതൃപ്രീതി ലഭിക്കുന്നു ഉത്തമം തൃക്കണ്ണാപുരം വാഴും ഭഗവാനെ തൊഴുന്നേ നാരായണായ നമഃ നാരായണായ നമഃ  നാരായണായ നമഃ നാരായണായ നമഃ