ശലഭ മഴ
ശലഭ മഴ
മഴ മേഘ താരുണ്യ തേരിലേറി
ഒരു കുളിർ തെന്നൽ വന്നെൻ
കാതിലായി കിന്നാരമോതി
ഇടനെഞ്ചിൽ ഇക്കിളി കൂട്ടി
ചെറു ചിരിയോടെ കടന്നകന്നു ...!!
കനവുകണ്ടു ഉറങ്ങുമ്പോള്‍ നിന്‍
കിലുങ്ങും ചിരിയാലെ എന്‍
നിദ്രവിട്ടു കണ്‍ മിഴിക്കുമ്പോള്‍
കൈയത്താ ദൂരേക്ക് നീ
പോയി മറയുന്നുവോ ..!!
നിന്‍പദ ചലനങ്ങളാല്‍
തളിര്‍ത്തു പച്ച പുല്‍ മേടകള്‍
പൂവിട്ടു തൊടിയാകെ വന്നു
നിറഞ്ഞിതു ശലഭങ്ങളാനന്ദ
നൃത്തം വച്ചു ഇളവെയിലില്‍
വന്നല്ലോ തിരുവോണവുമായ്...!!
ജീ ആര്‍ കവിയൂര്‍
08-09-2016
ചിത്രം കടപ്പാട് google

Comments
ആശംസകള്‍