നിനക്കായി
നിനക്കായി
ഒരുവാക്കിനാലെന്റെ മറുവാക്കിനായി കാത്തു
നിലക്കാതെ നീ എവിടെക്ക് പോയി മറഞ്ഞു
കനവിന്റെ വീഥികളില്‍ തിരഞ്ഞോട്ടുകണ്ടില്ല നിന്നെ.
കാഷായമുടുത്തു നീട്ടിയ കമണ്ഡലവുമായി
പ്രണയ ഭിക്ഷക്കു കാത്തുനിലക്കാതെ നീയെങ്ങു
ചക്രവാളത്തിന്‍ അപ്പുറത്തേക്ക് പോയിമറഞ്ഞോ
സന്ധ്യയും പോയി രജനിയവള്‍ വന്നുമെല്ലെ
കണ്‍ തടങ്ങളില്‍ ഇരുളിമ പടര്‍ന്നു
പഞ്ചഭൂത കോട്ട കൊത്തളങ്ങളിലാകെ
ഭയമെന്ന വിശപ്പുകള്‍ ഫണം വിടര്‍ത്തിയാടി
എന്നിട്ടുമെന്തേ നിനക്കില്ലോട്ടുമേയില്ല
മോഹങ്ങളും മോഹ ഭംഗങ്ങളും
ചിറകറ്റു വീണൊരു മഴപ്പാറ്റപോലെ
പിടയുന്നു മനമാകെ തുടിക്കുന്നു നിനക്കായി ....
ജീ ആര്‍ കവിയൂര്‍
08-09-2016
ഒരുവാക്കിനാലെന്റെ മറുവാക്കിനായി കാത്തു
നിലക്കാതെ നീ എവിടെക്ക് പോയി മറഞ്ഞു
കനവിന്റെ വീഥികളില്‍ തിരഞ്ഞോട്ടുകണ്ടില്ല നിന്നെ.
കാഷായമുടുത്തു നീട്ടിയ കമണ്ഡലവുമായി
പ്രണയ ഭിക്ഷക്കു കാത്തുനിലക്കാതെ നീയെങ്ങു
ചക്രവാളത്തിന്‍ അപ്പുറത്തേക്ക് പോയിമറഞ്ഞോ
സന്ധ്യയും പോയി രജനിയവള്‍ വന്നുമെല്ലെ
കണ്‍ തടങ്ങളില്‍ ഇരുളിമ പടര്‍ന്നു
പഞ്ചഭൂത കോട്ട കൊത്തളങ്ങളിലാകെ
ഭയമെന്ന വിശപ്പുകള്‍ ഫണം വിടര്‍ത്തിയാടി
എന്നിട്ടുമെന്തേ നിനക്കില്ലോട്ടുമേയില്ല
മോഹങ്ങളും മോഹ ഭംഗങ്ങളും
ചിറകറ്റു വീണൊരു മഴപ്പാറ്റപോലെ
പിടയുന്നു മനമാകെ തുടിക്കുന്നു നിനക്കായി ....
ജീ ആര്‍ കവിയൂര്‍
08-09-2016
Comments
ആശംസകള്‍