കുറും കവിതകള്‍ 658

കുറും  കവിതകള്‍ 658

കറുത്തതെങ്കിലും
കലര്‍പ്പില്ലാത്തവള്‍
കാക്കത്തമ്പുരാട്ടി ..!!

തക്കാളി പൊയിക്കാലില്‍
കണ്ടാല്‍ മൊഞ്ചത്തി
തൊട്ടാല്‍ കൈ പൊള്ളും ..!!

ഈ വഴിക്കാരും വരില്ല .
വന്നു നിൽപ്പല്ലേയൊരു  
ഇലത്തുമ്പിലെ മഴക്കണം ..!!

പുലർകാലത്തൊരു ആത്മാവ്
വിരിഞ്ഞു നിൽക്കുന്നത്
മറ്റൊന്നുമല്ല താമര ..!!

കൊത്തി തിന്നിരുപ്പുണ്ട്
ചെങ്കൊക്കന്‍
ഇത്തിക്കണ്ണിക്കുരുവി കൊമ്പിൽ ..!!

മച്ചിൻ  മുകളിൽ നിന്നും
താഴേക്കു നോക്കുമ്പോൾ.
ഒഴുകുന്ന നക്ഷത്രത്തിളക്കം ..!!

എത്ര ഓണം വന്നാലും
മുടങ്ങാതെ വന്നു പൂക്കും
വെണ്മയായ നന്മയെ തുമ്പയേ ..!!

സായഹ്നങ്ങളെ
വലയിലാക്കുവാന്‍
ഒരുങ്ങുന്നു ജീവനം ..!!

പുലരോനെ കാത്ത്
ചേറിലായി മിഴികൂമ്പി
തപസ്സു തുടര്‍ന്നവള്‍ ..!!

Comments

Cv Thankappan said…
നന്നായിട്ടുണ്ട്

ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “