" സാന്നിദ്ധ്യം "
" സാന്നിദ്ധ്യം "
.
ഈ മൃദുലമാം തെന്നൽ കൊണ്ടുവരുന്നു
നിന്‍സാമീപ്യത്തിൻ സുഗന്ധം
വിദൂരമാം താഴ് വാരങ്ങളോര്‍മ്മപ്പെടുത്തുന്നു
നിന്റെ ഇല്ലായിമ്മയുടെ ശൂന്യത ...
ഒഴുകും അരുവി ചോദിക്കുന്നു ചോദ്യങ്ങളനേകം
ആ വിലപിക്കും വനങ്ങള്‍ ചുഴന്നു ചിന്തിപ്പിക്കുന്നു
എന്റെ ഉഴറുന്ന ശ്വാസങ്ങള്‍ വീര്‍പ്പുമുട്ടുന്നു
നിന്റെ നറും ഗന്ധത്തിനായി .
എന്റെ കണ്ണുകള്‍ തുടിക്കുന്നു
നിന്റെ ഒരു നേര്‍ കാഴ്ചക്കായ്
എന്റെ ദുഖങ്ങളെ നീ തുടച്ചു നീക്കി
എന്റെ മുറിവുകളെ നീ ഉണക്കി
നീ എന്നില്‍ നിറച്ചു മന്ദസ്മിതം
നീ എന്റെ ഉള്ളം നിറച്ചു സന്തോഷത്താല്‍
ഞാന്‍ നഷ്ടമാക്കി എന്‍ ജീവിതം
കരുതി ഞാനേറെ മുന്നേറുമെന്നു
ഒരു ഘടികാരം കണക്കെ
നിത്യം ജോലികള്‍ നിറവേറ്റി യന്ത്രം പോല്‍
.നീ എന്നില്‍ നിറക്കും വരേയ്ക്കും
എന്‍ ഹൃദയം നിറയെ സ്നേഹം
നീ കടഞ്ഞു ചേര്‍ത്തു ജീവിതമാകെ പ്രണയം
നിലക്കുവോളം ഞാനെന്‍ ശ്വാസം പിടിച്ചു
മരണത്തെ അകറ്റി നിര്‍ത്തി എത്രയോളം
അടുപ്പിച്ചു നീയും നിന്റെ സാമീപ്യത്തെയും
നിന്റെ അഗാധമായ പ്രണയത്തെയും
ഞാന്‍ എന്നില്‍ നിറച്ചു നിന്നെ
ഇഴുകി ചേര്‍ന്ന് മണ്ണില്‍
അലിഞ്ഞു ചേര്‍ന്നു വായുവില്‍
ഒഴുകി ചേര്‍ന്നു ജലകണങ്ങളില്‍
എന്റെ ആകാശങ്ങളില്‍ നിന്റെ സാന്നിദ്ധ്യം...!!
.
ഈ മൃദുലമാം തെന്നൽ കൊണ്ടുവരുന്നു
നിന്‍സാമീപ്യത്തിൻ സുഗന്ധം
വിദൂരമാം താഴ് വാരങ്ങളോര്‍മ്മപ്പെടുത്തുന്നു
നിന്റെ ഇല്ലായിമ്മയുടെ ശൂന്യത ...
ഒഴുകും അരുവി ചോദിക്കുന്നു ചോദ്യങ്ങളനേകം
ആ വിലപിക്കും വനങ്ങള്‍ ചുഴന്നു ചിന്തിപ്പിക്കുന്നു
എന്റെ ഉഴറുന്ന ശ്വാസങ്ങള്‍ വീര്‍പ്പുമുട്ടുന്നു
നിന്റെ നറും ഗന്ധത്തിനായി .
എന്റെ കണ്ണുകള്‍ തുടിക്കുന്നു
നിന്റെ ഒരു നേര്‍ കാഴ്ചക്കായ്
എന്റെ ദുഖങ്ങളെ നീ തുടച്ചു നീക്കി
എന്റെ മുറിവുകളെ നീ ഉണക്കി
നീ എന്നില്‍ നിറച്ചു മന്ദസ്മിതം
നീ എന്റെ ഉള്ളം നിറച്ചു സന്തോഷത്താല്‍
ഞാന്‍ നഷ്ടമാക്കി എന്‍ ജീവിതം
കരുതി ഞാനേറെ മുന്നേറുമെന്നു
ഒരു ഘടികാരം കണക്കെ
നിത്യം ജോലികള്‍ നിറവേറ്റി യന്ത്രം പോല്‍
.നീ എന്നില്‍ നിറക്കും വരേയ്ക്കും
എന്‍ ഹൃദയം നിറയെ സ്നേഹം
നീ കടഞ്ഞു ചേര്‍ത്തു ജീവിതമാകെ പ്രണയം
നിലക്കുവോളം ഞാനെന്‍ ശ്വാസം പിടിച്ചു
മരണത്തെ അകറ്റി നിര്‍ത്തി എത്രയോളം
അടുപ്പിച്ചു നീയും നിന്റെ സാമീപ്യത്തെയും
നിന്റെ അഗാധമായ പ്രണയത്തെയും
ഞാന്‍ എന്നില്‍ നിറച്ചു നിന്നെ
ഇഴുകി ചേര്‍ന്ന് മണ്ണില്‍
അലിഞ്ഞു ചേര്‍ന്നു വായുവില്‍
ഒഴുകി ചേര്‍ന്നു ജലകണങ്ങളില്‍
എന്റെ ആകാശങ്ങളില്‍ നിന്റെ സാന്നിദ്ധ്യം...!!
Comments