മറവി ഒരു അനുഗ്രഹമാണ്‌ പോലും

മറവി ഒരു അനുഗ്രഹമാണ്‌ പോലും


കടയിലോ ബസ്സിലോ
കുടയങ്ങു വച്ചു പോന്നതിനാലല്ലേ
ഏറെ  ഇന്ന് മഴ നനഞ്ഞതും
പനിപിടിച്ചതും പിണക്കം
മറന്നു കൂടെ നീ ഇരുന്നതും ..
പിന്നെ നിത്യമുള്ള
ബീഫും ബര്‍ഗറും മാഗിയും
ബിരിയാണിയില്‍ നിന്നും
രുചിയുള്ള ചമ്മന്തിയും
ചുട്ട പപ്പടവും മൊരു കറിയും
സ്പൂണില്‍ നീ കോരി തന്നതും
ഉറങ്ങും വരെ നെറ്റിയില്‍
തൊട്ടു നോക്കിയതും ..!!

ഇന്നലെ വീണ്ടും മറന്നു
കണ്ണടഎവിടെയോ
അതുകൊണ്ടല്ലേ പത്രവും
പിന്നെ ഞാന്‍ വായിച്ചു കൊണ്ടിരുന്ന
പുസ്തകവും നീ എനിക്കായി
ഉറക്കെ വായിച്ചു തന്നതും ..!!

ഇന്നാളു ഞാന്‍ എന്റെ
ഊന്നു വടി എവിടെയോ
മറന്നു വച്ചു വന്നപ്പോള്‍ മുതല്‍
എനിക്ക് താങ്ങായി നീ എന്റെ
കൈപിടിച്ചു നടത്തിയതും ..!!

അതെ മറവി ഒരു അനുഗ്രഹം തന്നെ
എത്ര പഴിച്ചു നിന്നെ ആയകാലത്ത്
അതൊക്കെ നീ ഓര്‍ക്കാതെ എന്നെ
കണ്ണിലെ കൃഷ്ണമണി പോലെ
സംരക്ഷിക്കുന്നില്ലേയീ
ജീവിത സായാഹ്നത്തിലും ..!!





Comments

Cv Thankappan said…
വരികള്‍ ഹൃദ്യവും മനോഹരവുമായി.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “