കുറും കവിതകള്‍ 66


കുറും കവിതകള്‍ 66

ഇന്ദ്രിയ  സുഖങ്ങളെല്ലാം
വിശപ്പായി  കാണുന്നു
നിമിഷ സുഖമിന്നിന്റെ ദുഃഖം

ഇരുളും  വെളിച്ചവും
വേർതിരിച്ചറിയാത്തതാണോ എൻ  
അറിവിൻ  സീമ

നിഴല്‍ പകരും
സൂര്യനെന്നും  
നിധിതന്നെ  


ധ്യാനത്താല്‍
വീണ്ടെടുക്കു
സമചിത്തത

വരികൾക്കായി  
നിദ്രവിട്ടു
ഭ്രാന്തനായി മാറുന്നു കവി


ആഗ്രഹങ്ങള്‍  
ഗ്രഹങ്ങളോളം
അവസാനം ആറടി

Comments

ajith said…
രണ്ടാഴ്ച്ച ബൂലോഗത്ത് നിന്ന് അവധിയെടുത്തിരുന്നു. അതുകൊണ്ട് കുറും കവിതകളെല്ലാം കൂടി ഇന്ന് ഒന്നിച്ചാണ് വായിച്ചത്. 100 തികയുമ്പോള്‍ നമുക്കിത് പുസ്തകമാക്കണം.
ധ്യാനത്താല്‍
വീണ്ടെടുക്കു
സമചിത്തത

നല്ല വരികൾ

ശുഭാശംസകൾ....


Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍
Joselet Joseph said…
എല്ലാം നല്ല കവിതകളാണ്.
ഒരു പുസ്തകം ഇറക്കിയിട്ടില്ലേ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “