കുറും കവിതകള്‍ 66
കുറും കവിതകള്‍ 66
ഇന്ദ്രിയ സുഖങ്ങളെല്ലാം
വിശപ്പായി കാണുന്നു
നിമിഷ സുഖമിന്നിന്റെ ദുഃഖം
ഇരുളും വെളിച്ചവും
വേർതിരിച്ചറിയാത്തതാണോ എൻ
അറിവിൻ സീമ
നിഴല്‍ പകരും
സൂര്യനെന്നും
നിധിതന്നെ
ധ്യാനത്താല്‍
വീണ്ടെടുക്കു
സമചിത്തത
വരികൾക്കായി
നിദ്രവിട്ടു
ഭ്രാന്തനായി മാറുന്നു കവി
ആഗ്രഹങ്ങള്‍
ഗ്രഹങ്ങളോളം
അവസാനം ആറടി
Comments
വീണ്ടെടുക്കു
സമചിത്തത
നല്ല വരികൾ
ശുഭാശംസകൾ....
ആശംസകള്‍
ഒരു പുസ്തകം ഇറക്കിയിട്ടില്ലേ?