ഒരു വരിക്കവിത - 4
ഒരു വരിക്കവിത - 4
1 ഒരുവരിയെങ്കിലും വിടർത്തുന്നു മനസ്സിന് സന്തോഷത്തെ ഈ കവിത
2 നോമ്പരമേറെയില്ലാതെ പിറക്കുമോ ഒരു വരി കവിത
3 ഒരു സുരത സുഖത്തിനിനുമപ്പുറമല്ലോയൊരുവരിയുടെ സുഖം.
4 ഒരുവരിയിലോതുക്കാനായില്ല പ്രണയത്തെ
5 ഒരു വരിയെന്നെ പെരുവഴിയിലാക്കില്ല കവിതേ
6 സുഖദുഖത്തിൻ കണക്കുകളൊരുവരിയിലാക്കാൻ കഴിയില്ലല്ലോ ജീവിതമേ
7 ഒരിക്കലും അമ്മയെ കുറിച്ചുയൊരുവരിയിൽ കുറിക്കാനാവില്ല ആരാലും
8 ആരുമവരവരെ കുറിച്ചുയൊരു വരിയിൽ പറയ്യാൻ കഴിയതെ കുഴങ്ങുമില്ലെ ?
9 തിന്മകളെറെ എഴുതാം നന്മകളെ കുറിക്കാൻ ഒരുവരി മതിയല്ലോ ?!!
Comments
ശുഭാശംസകൾ....
നന്നായിട്ടുണ്ട്
ആശംസകള്‍