ഒരു വരിക്കവിത - 4


ഒരു വരിക്കവിത -  4

1 ഒരുവരിയെങ്കിലും വിടർത്തുന്നു മനസ്സിന് സന്തോഷത്തെ ഈ കവിത  

2 നോമ്പരമേറെയില്ലാതെ പിറക്കുമോ ഒരു വരി  കവിത

3 ഒരു സുരത സുഖത്തിനിനുമപ്പുറമല്ലോയൊരുവരിയുടെ സുഖം.

4 ഒരുവരിയിലോതുക്കാനായില്ല പ്രണയത്തെ

5 ഒരു വരിയെന്നെ പെരുവഴിയിലാക്കില്ല കവിതേ
 
6 സുഖദുഖത്തിൻ  കണക്കുകളൊരുവരിയിലാക്കാൻ കഴിയില്ലല്ലോ ജീവിതമേ

7 ഒരിക്കലും അമ്മയെ കുറിച്ചുയൊരുവരിയിൽ കുറിക്കാനാവില്ല ആരാലും

8 ആരുമവരവരെ കുറിച്ചുയൊരു വരിയിൽ പറയ്യാൻ കഴിയതെ കുഴങ്ങുമില്ലെ ?

9 തിന്മകളെറെ  എഴുതാം നന്മകളെ  കുറിക്കാൻ ഒരുവരി മതിയല്ലോ ?!!

Comments

Joselet Joseph said…
ഇടക്കൊരുവരി കടന്നുപോയോ എന്നൊരു സംശയം!
നോമ്പരമേറെയില്ലാതെ പിറക്കുമോ ഒരു വരി കവിത

ശുഭാശംസകൾ....
Cv Thankappan said…
ഒരു വരി...എത്രയോ വരികള്‍
നന്നായിട്ടുണ്ട്
ആശംസകള്‍
ajith said…
ഒറ്റവൈക്കോല്‍ വിപ്ലവം പോലെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “