ഒരുവരിക്കവിതകൾ -1


ഒരുവരിക്കവിതകൾ  -1

1.നോക്കും തോറുമെറെയൊടിയകലുന്നു പിടിതെരാതെ സമയം    

2.വരള്‍ച്ചാ പഠന സംഘത്തിനു നേരെ തകര്‍ത്തു കൊഞ്ഞനം കുത്തുന്നൂ മഴ !

3.തഴുതിട്ടുയെൻ മനസ്സിൻ വാതായനങ്ങളെയൊക്കെയിനിയില്ലയൊരു പ്രണയംകൂടി

4 കണ്ണടച്ചു ഇരുട്ടാക്കി കൊണ്ട് വൈദ്യുതി ബോർഡും മന്ത്രിയും

5  കഷ്ടപ്പെട്ടു  നിരത്തിലിറക്കിയ ആനവണ്ടികൾ  ഇന്ധന ആനുകുല്യമില്ലാതെ വീണ്ടും കട്ടപ്പുറത്ത്

6 പീഠത്തിലിരിക്കുന്നവർക്കു പീഡനമെറെ ആകാം അവരല്ലോ ജന- പ്രേത -നിധികൾ

7 ഇരുളൊരു മറയാണേയറയാണെ വിയർപ്പു വിഴുങ്ങി കൂടണയുന്നൊരു സഖിയാണേ

8 വിശപ്പിന്നു അറിയാം ഭാഷകളൊക്കെ ഏറെ

9 നിർവ്വചനങ്ങൾ  തേടിയലഞ്ഞു മനസ്സു ഒരു വരി കവിതക്കായി ,ശ്രമകരം

Comments

ഒരുവരിക്കവിതയെത്രയും ബഹുവിശേഷമെന്നു പറയാവതാ!
തോറ്റു ഞാൻ കവിതാരവിന്ദ മധുതൂകുമീ തവ മഹാമതേ.
വിശപ്പിന്നു അറിയാം ഭാഷകളൊക്കെ ഏറെ

ശുഭാശംസകൾ....
ajith said…
നവരത്നങ്ങള്‍
Joselet Joseph said…
എല്ലാം മികച്ചവ തന്നെ.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “