ഒരുവരിക്കവിതകൾ -1
ഒരുവരിക്കവിതകൾ -1
1.നോക്കും തോറുമെറെയൊടിയകലുന്നു പിടിതെരാതെ സമയം
2.വരള്‍ച്ചാ പഠന സംഘത്തിനു നേരെ തകര്‍ത്തു കൊഞ്ഞനം കുത്തുന്നൂ മഴ !
3.തഴുതിട്ടുയെൻ മനസ്സിൻ വാതായനങ്ങളെയൊക്കെയിനിയില്ലയൊരു പ്രണയംകൂടി
4 കണ്ണടച്ചു ഇരുട്ടാക്കി കൊണ്ട് വൈദ്യുതി ബോർഡും മന്ത്രിയും
5 കഷ്ടപ്പെട്ടു നിരത്തിലിറക്കിയ ആനവണ്ടികൾ ഇന്ധന ആനുകുല്യമില്ലാതെ വീണ്ടും കട്ടപ്പുറത്ത്
6 പീഠത്തിലിരിക്കുന്നവർക്കു പീഡനമെറെ ആകാം അവരല്ലോ ജന- പ്രേത -നിധികൾ
7 ഇരുളൊരു മറയാണേയറയാണെ വിയർപ്പു വിഴുങ്ങി കൂടണയുന്നൊരു സഖിയാണേ
8 വിശപ്പിന്നു അറിയാം ഭാഷകളൊക്കെ ഏറെ
9 നിർവ്വചനങ്ങൾ തേടിയലഞ്ഞു മനസ്സു ഒരു വരി കവിതക്കായി ,ശ്രമകരം
Comments
തോറ്റു ഞാൻ കവിതാരവിന്ദ മധുതൂകുമീ തവ മഹാമതേ.
ശുഭാശംസകൾ....