ഓര്‍മ്മകളിലെന്നും ജീവിക്കുന്നു
ഓര്‍മ്മകളിലെന്നും ജീവിക്കുന്നു
ഇടറുമനവുമായങ്ങു കാത്തുനില്‍ക്കെ
ഇണപിരിയത്തോരെന്‍ ഓര്‍മ്മകുലെത്തി നില്‍ക്കും
ഈണമായി പാടി അരികില്‍വന്നു
ഈറന്‍ മുടിയിഴകൊതിമെല്ലെ അരികില്‍വന്ന്‍
ജലകണങ്ങളാലെന്‍ നിദ്രക്കു ഭംഗമായിയോരോ
നാളുകളൊക്കെ കൊതിയോടെ
ഓമനിക്കുന്നുയിന്നുമെന്നും
ഓമലാളെ നിന്‍ കളിചിരി മായും മുന്‍പേ
കാലത്തിന്‍ കണ്ണുകള്‍ ക്രൂരത കാട്ടി
തളര്‍ത്തികിടപ്പിലാക്കി നിന്നെ കടന്നകന്നുതോരാത്ത കണ്ണുനീരു കുടിച്ചു ഞാനും
കരഞ്ഞു തളര്‍ന്ന മനസുമായി നില്‍ക്കുമ്പോള്‍
സഹതാപം ചൊല്ലി പിരഞ്ഞു പോയെല്ലാരും
പിന്നെ കഴിവിനുമപ്പുറം ഏറെയായി ഞാനങ്ങു
കരുതിയേറെ നിന്നെ മരുന്നും മന്ത്രവും
കരുതിയേറെ നിന്നെ മരുന്നും മന്ത്രവും
ഇടനെഞ്ചിലെ ചൂടുമായി കാത്തിരുന്നു
കണ്ണടച്ചു നീയെന്നെ കളിപ്പിച്ചുവോ
വേര്‍പ്പെട്ടപ്പോഴും പുഞ്ചിരി പൂക്കള്‍ നല്‍കി
എല്ലാമാറിഞ്ഞു നിന്‍ അരികത്തിരുന്നു കരഞ്ഞു പോയിവേര്പ്പെട്ടപ്പോഴും പുഞ്ചിരി പൂക്കള്‍ നല്‍കി
മറക്കുവാനാക്കാതെ ഇന്നുമെന്നും
ആ അസ്ഥി മാടത്തറയിലായികാത്തു നിന്നു വിതുമ്പിപ്പോയി
ഓര്‍മ്മകളെന്നെ തനിച്ചാക്കി നീ നടന്നകന്നോ
Comments
ആശംസകള്‍