ഓര്‍മ്മകളിലെന്നും ജീവിക്കുന്നു


ഓര്‍മ്മകളിലെന്നും ജീവിക്കുന്നു 


ഇടവപാതിയുടെ ഇറയത്തു നിന്നു
ഇടറുമനവുമായങ്ങു കാത്തുനില്‍ക്കെ
ഇണപിരിയത്തോരെന്‍ ഓര്‍മ്മകുലെത്തി നില്‍ക്കും
ഈണമായി പാടി അരികില്‍വന്നു
ഈറന്‍ മുടിയിഴകൊതിമെല്ലെ അരികില്‍വന്ന്‍
ജലകണങ്ങളാലെന്‍ നിദ്രക്കു ഭംഗമായിയോരോ
നാളുകളൊക്കെ കൊതിയോടെ
ഓമനിക്കുന്നുയിന്നുമെന്നും
ഓമലാളെ നിന്‍ കളിചിരി മായും മുന്‍പേ
കാലത്തിന്‍ കണ്ണുകള്‍ ക്രൂരത കാട്ടി 
തളര്‍ത്തികിടപ്പിലാക്കി നിന്നെ കടന്നകന്നു
തോരാത്ത  കണ്ണുനീരു കുടിച്ചു ഞാനും
കരഞ്ഞു തളര്‍ന്ന മനസുമായി നില്‍ക്കുമ്പോള്‍
സഹതാപം ചൊല്ലി പിരഞ്ഞു പോയെല്ലാരും 
പിന്നെ  കഴിവിനുമപ്പുറം ഏറെയായി ഞാനങ്ങു
കരുതിയേറെ നിന്നെ മരുന്നും മന്ത്രവും 
ഇടനെഞ്ചിലെ ചൂടുമായി കാത്തിരുന്നു 
കണ്ണടച്ചു നീയെന്നെ കളിപ്പിച്ചുവോ
വേര്‍പ്പെട്ടപ്പോഴും പുഞ്ചിരി പൂക്കള്‍ നല്‍കി 
എല്ലാമാറിഞ്ഞു നിന്‍ അരികത്തിരുന്നു കരഞ്ഞു പോയി
മറക്കുവാനാക്കാതെ ഇന്നുമെന്നും 
ആ അസ്ഥി മാടത്തറയിലായി
കാത്തു നിന്നു വിതുമ്പിപ്പോയി 
ഓര്‍മ്മകളെന്നെ തനിച്ചാക്കി നീ നടന്നകന്നോ

Comments

ajith said…
ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ക്ക് മരണമില്ല
Cv Thankappan said…
ഓര്‍മ്മയുടെ നൊമ്പരമായ് പെയ്തിറങ്ങുന്ന വരികള്‍!
ആശംസകള്‍
grkaviyoor said…
ഓര്‍മ്മകളിലും ജീവിക്കാന്‍ അനുവദിക്കില്ല കാലം അതെ അജിത്‌ ഭായി തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്ക് നന്ദി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “