എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു


എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു 
ഇന്ന് ഞാനോന്നുമേ എഴുതിയില്ലല്ലോ
എഴുതാന്‍ ഇനി വിഷയങ്ങളില്ലാഞ്ഞോ 
വിഷയങ്ങളാം  ചിന്തകള്‍ ,രൂപങ്ങള്‍ ,
വികാരങ്ങള്‍,ആഗ്രഹങ്ങള്‍ എല്ലാം 
മനം മടുപ്പിക്കുന്നു ഇന്ദ്രിയാവബോധങ്ങളാം   
നയന ശ്രവണ   ഘ്രാണ പ്രവണത സ്‌പര്‍ശനങ്ങള്‍ 
ഇനി തേടുകിലേറെ  ഉണ്ടുയിവയെ കുറിച്ച് ഏറെയായി 

ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല 
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!

Comments

Cv Thankappan said…
"പിന്നല്ല ഒരു കുന്തവുമില്ലല്ലോ?!!"
അതു വേണോ?
വരും,വരാതിരിക്കില്ല ജീ.ആര്‍.സാറെ.
ആശംസകള്‍
ajith said…
ആശംസകള്‍ ജീ ആര്‍
Arun Gandhigram said…
ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!
grkaviyoor said…
ഈ അണ്ഡകടഹത്തിലൊരു ചിന്തക്ക് അന്ത്യമില്ലതന്നെ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ തങ്കപ്പെട്ടാ
നന്ദി തങ്കപ്പെട്ടാ അജിത്‌ ഭായി ,അരുണ്‍ അഭിപ്രായങ്ങള്‍ക്ക്
നയാഗ്രാ വെള്ള ചാട്ടം പോലെയാണ് കവിയൂര്‍ ജി യുടെ കവിതകള്‍ ആര്‍ത്തലച്ചു കുത്തി ഒഴുകുന്നത് അതിനു അവസാനം ഇല്ലന്നെ ? വിഷയ ദാരിദ്ര്യവും ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “