വരവിനെക്കാള്‍ ......
വരവിനെക്കാള്‍ ......
നിമിഷങ്ങളതാ ഓടിയകലുന്നു
നിശേഷം അറിയുന്നില്ല
ചിരവയും ചില്ലില്ലാ പൂട്ട് കുറ്റിയും
ചിരിതൂകി ചൊല്ലുന്നു
വരവിനേക്കാള്‍ ചിലവെറെയാണെന്നു
അത്താഴത്തിനും മുത്താഴത്തിനും വക
തേടിടാനായി വകതിരിവോടെ മുന്നേറുമ്പോള്‍
വന്നു കയറിടുന്നു ചിലവിന്‍ ചേട്ടത്തി
പെറ്റു കിടക്കുന്നത് അറിയുക
വിത്തം വരും പോകും വൃത്തിയായി വക്കുക
ചിത്തമത് ചിതമാക്കി ചിന്തക്ക് ഒരു അന്തമില്ലാതെ
കുന്തമുനയില്‍ നിന്നിടുമ്പോഴും
ചെലവ് വരവിനെക്കാളേറെയായി
Comments
സാധാരണക്കാരന് ജീവിതം
ദുസ്സഹമാകുകയാണ്.
ആശംസകളോടെ