പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -12
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -12
56 മിഴികള്‍ തുളുമ്പുന്നു നിന്‍ ഓര്‍മ്മകളാല്‍
എന്നിലെ ഓരോ ശ്വസനിശ്വാസങ്ങളുംനിന് സാമീപ്യത്തിനായി വെമ്പുന്നു
മരണമെന്ന സത്യമത് വരാതെ പോകയില്ലല്ലോ
എങ്കിലും നിന്‍ വിരഹ തീയിലിന്നു
എത്ര മാനവര്‍ മരണം വരിക്കുന്നു ,പ്രണയമേ ?!!
57 ആഗ്രങ്ങളാളല്ല വിരഹത്തെയാണ് ഭയപ്പെടുന്നത്
സ്നേഹത്തിനോടല്ല വിദ്വേഷത്തോടാണ് ഭയം
തമ്മില്‍ കണ്ടു മുട്ടുകയെന്നതല്ലേ ആഗ്രഹം
എന്നാല്‍ കണ്ടുയകലണമെല്ലോ എന്ന്
ഓര്‍ത്താണ് ഭയം ,പ്രണയമേ !!
58 പ്രേമമേറും , വിട്ടകലുമ്പോളായി
കരയുമെന്നാല്‍ ഒരു തുള്ളി കണ്ണ് നീര്‍ വീഴുകയില്ല
എന്നാലാരും നിന്നെ സ്മരിച്ചില്ലയെങ്കില്‍ എന്നെ ഓര്‍ക്കുക
ആകാശത്തിലായാലും ഞാന്‍ എത്താം നിനക്കായി പ്രണയമേ !!
59 എന്ത് ഞാന്‍ ആവിശ്യ പ്പെടും ദൈവത്തിനോട്
നിന്നെ കിട്ടിയതിനു ശേഷവും ,ആര്‍ക്കായി വഴി കണ്ണുമായി
കാത്തിരിക്കണം നീ അരികിലുള്ളപ്പോള്‍ ,എനിക്ക്
മനസ്സിലായി നിന്നെ കിട്ടിയതിനു ശേഷം
എന്തിനാണി ലോകം നിനക്കായി
എല്ലാം ത്വജിക്കുന്നതെന്ന് ,പ്രണയമേ
60 ഹൃദയ നൊമ്പര മേല്‍പ്പിക്കാന്‍
എനിക്ക് ഒട്ടുമേ അറിയില്ല
വേദനിപ്പിക്കാറില്ല ഒരിക്കലാരെയും
വിശ്വസിക്കുക ഇല്ല ഞാന്‍ വഞ്ചിക്കില്ല
ഹൃദയത്തില്‍ കുടിയിരുത്തി കഴിഞ്ഞാല്‍
ഒരിക്കലും മറക്കില്ല നിന്നെ പ്രണയമേ
Comments
ആശംസകള്‍!!! ആര്‍.ജി.കെ.
സ്നേഹത്തിനോടല്ല വിദ്വേഷത്തോടാണ് ഭയം