നോട്ട്, കാര്‍ഡ് ,പിന്നെ .....

നോട്ട്, കാര്‍ഡ് ,പിന്നെ ..... 

ഒപ്പിട്ടു വാങ്ങാറുണ്ടായിരുന്നു 
പണ്ട് അമ്മുമ്മ "ശ്രീ "എന്ന് എഴുതി 
മണി ഓര്‍ഡര്‍ ,ആവകയില്‍ 
കൈമടക്കായി കാല്‍ നടക്കാരനാം 
തപാല്‍ ശിപ്പായി ഒപ്പം കൂട്ട് കൂടും 
കൊച്ചു മക്കളാം  ഞങ്ങളും  
നാരങ്ങാമിട്ടായിക്കും കപ്പലേറി വന്നൊരു 
കപ്പലണ്ടിക്കുമായി ,അറിയാതെ ഓര്‍ത്ത്‌ പോയി 
ആ ബാല്യമിന്നു  ,നിങ്ങള്‍ക്കുമുണ്ടാകുമല്ലോ 
ഈ വിധ കഥകളൊക്കെ ഏറെ പ്രിയങ്കരം ,
ഇന്നോ ഈ വിധ കഥകളില്ല ,നെറ്റായി പിന്നെ
ഏന്തി   നടക്കുന്നു  ഏ ടി യം വരക്കും 
പിന്നെ മാളായി,മാലോകരെല്ലാം കാണ്കെ
കേമമായി ഒരു ട്രീറ്റായി,ടാറ്റാ  പറഞ്ഞു ഒഴിയുന്നു 
നോട്ടുകള്‍ വഴി മാറികൊണ്ട് പ്ലാസ്റ്റിക്‌ കാര്‍ഡുകള്‍  
അതുമിനി അകലുന്നു ഏറെ സമയമില്ലാതെ 
കൈമാറാന്‍ ഈ വക  ഒന്നുമില്ലാതെ ക്രയ വിക്രയം  
നടക്കുന്നു ഇപ്പോള്‍ എന്നാല്‍ അത് സര്‍വസാധാരണമായി 
മാറുന്ന കാഴ്ച കാണാനിരിക്കുന്നതെ  ഉള്ളു അധികം വൈകാതെ. 

Comments

ഒരു ഇരുപതു വര്ഷം കഴിയുമ്പോള്‍ സര്‍ക്കാരുക്ജ നോട്ട് പ്രിന്റ്‌ ചെയ്യാതെ വരും എല്ലാം ഈ - മണി ആവാം അപ്പൊ ഇതും ഒരു ഗതകാല സ്മരണകള്‍ ഉണര്‍ത്താം
സീത* said…
മാറുന്ന കാലം... കോലവും :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “