പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -3
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -3

11 ചിലര്‍ കണ്ണുകളാല്‍ കഥ പറയുകില്‍
മറ്റു പലരും കണ്ണുകളാല്‍ തമ്മില്‍ കണ്ടുമുട്ടുന്നു
മറുപടി പറയുവാന്‍ ഏറെ പ്രയാസം
മൗനമായിരുന്നു ഉത്തരം തേടുന്നുവല്ലോ
12 എന്തിനു എല്ലാവരും വിധിയെ പഴിക്കുന്നു ,തിരികെ
കിട്ടുകയില്ല എന്നു അറിഞ്ഞു കൊണ്ടും പ്രണയിക്കുന്നു
എത്രയോ പേര്‍ വഴി യാത്രക്കാരായി കണ്ടു പിരിയുന്നു
എന്നാലും എന്തേ മനസ്സ് ഇപ്പോഴും നിന്നെ തേടുന്നതു
13 നിലാവുള്ള രാത്രിയികളില്‍ ലോകമുറങ്ങുമ്പോള്‍
ഓര്‍മ്മകളാല്‍ ഹതഭാഗ്യരായി കണ്ണുനീര്‍ പൊഴിക്കുന്നു ചിലര്‍
സര്‍വ്വതും അറിയുന്ന ദൈവം സ്നേഹിക്കുന്നവരെ അടുപ്പിക്കുന്നു
എന്നാല്‍ തമ്മിലകറ്റാതെയിരുന്നുയെങ്കിലെത്ര നന്നായിരുന്നു
14 ഈശ്വരന്‍ സൗന്ദര്യമേറെ കൊടുത്തുവെങ്കിലും
ഓരോ ചുവടുകളും അളന്നു കുറിച്ച് നടന്നിട്ടും
എന്തേ നടുവളഞ്ഞു പോകുന്നു പ്രണയമേ നിന്റെ മുന്നില്‍
15 ദൂരത്താണെങ്കിലും ദൂരമേറെയാകാതെ
തന്നിലനുരക്തമായവരെ ഏറെ
എപ്പോഴുമകറ്റാതെയിരിക്കും നിന്റെ
ശബ്ദത്തിനായി പോലും കാത്തിരിക്കുന്നു
നിന്‍ ഓര്‍മ്മകളുമായി പ്രണയമേ
തുടരും .................
Comments
രാത്രിമുല്ലയുടെ സുഗന്ധം എന്നും എന്നില്‍ ഒരു വിരഹ നൊമ്പരമാണ് ഉണര്‍ത്തിയത്
എങ്കിലും ഞാന്‍ രാത്രികളെ പ്രണയിച്ചു കാരണം ഞാനും ഒരു വിരഹിണിയാണല്ലോ
ആശംസകള്‍!
(കമന്റും തുടരും)
സുരേഷേ ഇത് തുടരുകയാണ് നന്ദി അഭിപ്രായങ്ങള്‍ക്ക്
അതിസുന്ദരമായ ആശയങ്ങള്‍..
ആശംസകള്‍..