പ്രണയ കുറുപ്പിന്‍ കറുപ്പുകള്‍
പ്രണയ കുറുപ്പിന്‍ കറുപ്പുകള്‍
നീ എന്നെ വിട്ടകന്നെങ്കിലും ഇല്ല ദുഖമിന്നു
ഖിന്നനായി ഓര്‍ക്കുന്നു എന്തിനു നീ
ജീവിതത്തില്‍ വന്നുനിന്നു കണ്ണുനീര്‍ കുടിപ്പിക്കുന്നു
പ്രണയമെന്ന ചെറിയൊരു തെറ്റു ഞാന്‍ ചെയ്യ് തതിനാലോ
വെള്ളത്തില്‍ വീണൊരു കൈലേസ്സ്
നനഞു തന്നെ ഇരിക്കുന്നുവല്ലോ
ആകാശത്തിലേക്ക് നോക്കുമ്പോള്‍
നീലിമയായി തന്നെ കാണുന്നു
പ്രണയത്തെ പഴി പറയുന്നവര്‍
ആരും മറക്കാറില്ല ആദ്യാനുരാഗം
നിന്റെ പുഞ്ചിരി എന്റെ നിസ്സഹായാവസ്ഥ ,
മനസ്സു ഇപ്പോഴും തേടുന്നതും അതു തന്നെ
എന്തിനു നീ ഇങ്ങനെ മൗനം ദീക്ഷിക്കുന്നു ,ഇനി
ഈ മൗനത്തിനു നാവു നല്‍കി
വേദനയെ ക്ഷണിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല
പുഞ്ചിരി വിരിയട്ടെ എന്നും ഒരു വിഷു
കൊന്ന പൂപോലെ എന്റെ മനസ്സിലെന്നും
Comments
അതെ അതിനനുഭവ സാക്ഷ്യം ഇതാ
ഒരു പ്രണയ കഥ
ആരും മറക്കാറില്ല ആദ്യാനുരാഗം