കുറും കവിതകള്‍ - 4


കുറും കവിതകള്‍ 4


വെളിച്ചമേ 

വെളിച്ചമേ നീ ഇല്ലായിരുന്നെങ്കില്‍     
എനിക്കി പൂവും മലയും കാടും 
നിന്നെയും കാണുവാന്‍ ആകുമായിരുന്നോ 

വലുപ്പം 
തിരക്കില്‍പ്പെട്ട ഞാന്‍
തേടി എന്നെ , പക്ഷേ
ആര്‍ക്കുമറിയില്ലായിരുന്നു എന്നെ

മയക്കം 
വളരെ ശ്രമപ്പെട്ടു കിട്ടിയോരുറക്കം
മൊബൈലിന്‍ മണിമുഴക്കത്താല്‍ നഷ്ടമായി
ഇനി ദേഷ്യം ആരോടു തീര്‍ക്കുമീ പാവമാം എന്നോടല്ലാതെ    

പാപം 
എന്റെ മുറിവേറ്റ വികാരങ്ങളെ 
മറക്കുന്നു വേദന ഏറും ശ്വാസനിശ്വസങ്ങളാല്‍   
നിന്‍ പാപത്തിന്‍ രുചിയോടോപ്പം   

നീളം 
വീശും കാറ്റിനെക്കാള്‍ 
ആകാശത്തിന്‍ മുഖത്തു  മുട്ടുന്നു 
വയലിന്റെ മീട്ടും തണ്ടിന്‍ നീളത്താല്‍  

ദുസ്വപ്നം 
ഒരു തെറ്റായ പാതയില്ല 
തെറ്റിയത് ചുവടു മാത്രം 
ഒരു ദുസ്വപ്നത്തിനു ശേഷം 

Comments

സീത* said…
കുഞ്ഞുകവിതകൾ വലിയ അർത്ഥങ്ങൾ..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “