കുറും കവിതകള്‍ -7


കുറും കവിതകള്‍ -7


 മയക്കം 
ചെറുമര്‍മ്മരം പോലെ  കാറ്റ് 
കൂമ്പിയിയ  ഇലയനക്കിയപ്പോള്‍ 
ചില്ലകളിലെ  കിളികള്‍ ഒന്നുമറിയാതെ 
കണ്‍ ചിമ്മിയുറങ്ങുകയായിരുന്നു  
നിദ്രേ തേടി 
കണ്‍  പോളകളുടെ   താഴെ ,ഉറക്കം 
തമോഗര്‍ത്തങ്ങളെ പോലെ നില്‍ക്കുന്നു 
എന്നിട്ടും എന്തെ എന്നെ മാത്രം
 അതു  വലിച്ചെടുക്കുന്നില്ല   
  
കാപ്പി കടയില്‍ 
ഇന്നലെയും പോയി മറഞ്ഞു 
ഇന്ന് നിറയെ മോഹങ്ങള്‍  നല്‍കി നില്‍ക്കുന്നു 
എന്നിട്ടും എന്തെ എനിക്ക്,   ഒരു കാപ്പി കിട്ടാത്തെ 

ചഞ്ചലമായി കൊണ്ടിരുന്നു
രാത്രി അണഞ്ഞു ,തീ എരിഞ്ഞു 
മെഴുകുതിരി നാളത്താല്‍ 
നിശബ്ദത രാത്രിയെ ഗ്രസിച്ചു  
മനസ്സുമാത്രം ചഞ്ചലമായി കൊണ്ടിരുന്നു   
  
ക്ഷീണം
മുറിവേറ്റ ആശകള്‍ ഒട്ടിപ്പിടിക്കുന്നു 
അടര്‍ന്നു പോകാത്ത പശ പോലെ 
അതിനാല്‍ ക്ഷീണമെറുന്നു മനസ്സില്‍ 

ശുഭസ്യ  ശീക്രം 
സമയം കിട്ടുകയും കിട്ടാതിരിക്കയും ചെയ്യും 
അതിനാല്‍ കാര്യങ്ങള്‍ ഉടനെ ചെയ്യത് തീര്‍ക്കുക 

Comments

vc said…
ഇഷ്ട്ടമായി സര്‍
ഒരു പാട്
Cv Thankappan said…
നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു രചന.
ആശംസകള്‍
Mohiyudheen MP said…
ചെറുതാണെങ്കിലും അർത്ഥമുള്ള വരികൾ, ലളിതമായ പ്രയോഗങ്ങൾ

ഇതാണ് കവിത, ഇതായിരിക്കണം കവിത...ആശംസകൾ
സീത* said…
ഇന്നു ചെയ്യെണ്ടത് ഇന്നു തന്നെ ചെയ്യണം...നാളെ.....?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “