മേദനിയുടെ രക്ഷക്കായി
മേദനിയുടെ രക്ഷക്കായി
മേഘവും മലകളും പുഴകളും
പാട്ട് പാടുവാനായിതാ മൈനകളും കുയിലുകളുമായി
ആട്ടമാടിയാടാനായിതാ മാമരങ്ങളും മയിലുകളും
സ്വാര്‍ഗ്ഗതുല്യമായിതോക്കെയും
സ്വാര്‍ത്ഥനാം മനുഷ്യന്റെ കൈയ്യിലായപ്പോള്‍
അവകാശവാദമേറെയായിതാ
വായുവും വെള്ളവും വെളിച്ചവുമെല്ലാം
വേലികെട്ടി വയ്യാവേലിയാകുന്നു
അറുതിയും വറുതിയുമേറുന്നു ഒപ്പം
വാശിയും വൈരാഗ്യമോക്കെയങ്ങു
അവനു വിനാശമായിമാറുന്നു
ഇനിയെല്ലാ മറിഞ്ഞു നീ
ഭൂമിതന്‍ സമ്പത്തൊക്കെയും
കാത്തു കോള്‍ക നല്ലതിനായിട്ട്
നന്മയോക്കെ വന്നീടുമെന്നറിക
സഹച സോദരരെ വാഴ്ക
സദാചാരത്തോടുമെന്നുമങ്ങു നീ
Comments