പൂജ്യത്തിന്‍ പിന്നാലെ
പൂജ്യത്തിന്‍ പിന്നാലെ
ഓരോ പൂജ്യം കൂടുമ്പോഴും
ഓര്‍മ്മകളിലായിരം വര്‍ണ്ണങ്ങള്‍
ആദ്യത്തെ പൂജ്യം ഒന്നിനോട് ചേര്‍ന്നു നിന്നപ്പോള്‍
അറിഞ്ഞു ലോകത്തിനു അനുയോജ്യനാണെന്നു
രണ്ടിനോടൊപ്പം ഒത്തു ചേര്‍ന്നപ്പോള്‍
ഇണയെ തേടി തുടങ്ങി മനം
മൂന്നിന്‍ കൂടെ മുന്നോട്ടാഞ്ഞപ്പോള്‍
മൂന്നായി മാറി ഹൃദയപൂര്‍വ്വം ജീവിതം
നാലിനോടൊപ്പം ചേര്‍ന്നു നിന്നു
നാലു പേര്‍ക്കുള്ള വഴി തേടി തണല് കൂരയ്ക്കു കീഴിലായി
അഞ്ചിനോടൊരു ഒരു ചക്രമെന്ന പൂജ്യം തിരിഞ്ഞപ്പോള്‍
അഞ്ചിത ഭാരം വലിച്ചു കരക്കടുപ്പിക്കാന്‍ തിടുക്കം
ആരുമറിഞ്ഞില്ല ആറിനോടൊപ്പം കൂടിയ
അറുപഴഞ്ചന്‍ ചിന്തകളുണര്‍ന്നു മുക്തിക്കായി
ഏഴും എട്ടിനും ഒപ്പമെത്തിക്കാന്‍ പൂജ്യവുമായി
പായുകയായിരുന്നു മക്കളും കൊച്ചുമക്കളും
ഇനിയങ്ങ് പൂജ്യങ്ങളെ പൂജിക്കാന്‍
സംപൂജ്യനായി കണ്ണും നട്ട് അനന്തതയിലേക്ക് ........
Comments
അങ്ങയെ
പൂജനീയനാക്കുന്നു.
ഹൃദ്യം ഈ വരികള്‍.....
ഒന്നും പറയാനില്ല .
മനസാ നമിക്കുന്നു...
സ്നേഹത്തോടെ..
SIVASANKARAN KARAVIL
ആര്‍ത്തി കാണിച്ചിട്ടെന്തു കാര്യം
കവിതാ മൂല്യം പൂജ്യത്തേക്കാളേറെ ഉയരെ!!
അര്‍ത്ഥഗര്‍ഭമായ കവിത.
അഭിനന്ദനങ്ങള്‍.
അവസാനത്തെ വരിയിലെ 'അന്തതയില്‍'
'ന'വിട്ടുപോയതാണൊ ജീ.ആര്‍.സാറെ?
ആശംസകളോടെ
അഭിപ്രായം അറിയിച്ചതിനും നന്ദി