കുറും കവിതകള്‍ 5


                                                                   കുറും കവിതകള്‍ 5


ജന്മ ദിനം 
രാവിലെ കണ്ണ് മിഴിച്ചാല്‍ ജന്മ ദിനം 
ഇല്ലായെങ്കില്‍  മരണ ദിനം 

ജീവിക്കും 
മരണപെട്ടാലും ജീവിക്കും നാം 
ദാനം നല്‍കിയ കണ്ണിലുടെ 

ദാമ്പത്യം 
പകലായ  പകലൊക്കെ കാറ്റും ഇടിമിന്നലും 
 രാത്രി  പെയ്യത്  തോര്‍ന്നു  കിടക്കയില്‍ 

ഞായറാഴ്ച 
ശനിയെ കുറ്റപ്പെടുത്തിയിട്ടുകര്യമില്ല 
അന്ന് വൈകിട്ടല്ലോ ഞായറിന്‍ 
പൂര്‍ണ്ണമായ  സുഖം ലഭിക്കുന്നത്    

പിണക്കം 


ഇന്ന് അവളെ  ഞാന്‍ പിണക്കി അയച്ചു 
ഇതോര്‍ത്ത്   ഞാന്‍ എന്നെ തന്നെ വെറുക്കുന്നു 
ഇവളെ  എങ്ങിനെ നയിപ്പിക്കുമെന്നോര്‍ത്തു 
ഇന്ന് കണ്ണുനീരും എന്നോടൊപ്പം വരാന്‍ കൂട്ടാക്കിയില്ല 

(കവിത  കറന്നു തരും മനസ്സിനോട്  ആണ് പിണക്കം )

Comments

ajith said…
പിണക്കം മുമ്പും ഉണ്ടായിട്ടുണ്ടല്ലോ
സീത* said…
കൊള്ളാം മാഷേ ..ഓരോ ദിനവും ഓരോ ജീവിതം തന്നെ.. :)
Joselet Joseph said…
എല്ലാ ഭാവങ്ങളും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് "പിണക്കം"
നുറുങ്ങു കവിതയില്‍ പറഞ്ഞക്കെയും ജീവിത സത്യങ്ങളാണ്.
nurungukal said…
നാട്ടിലെ അമ്പലത്തില്‍
താലപ്പൊലി കൊട്ടി എഴുന്നെള്ളുമ്പോള്‍
ആനക്കുമുമ്പില്‍
കൊട്ടും വെളിച്ചപ്പാടുമുണ്ടാവും.
കല്പിച്ചു തുള്ളി
കോമരങ്ങള്‍ അരിമണിയെറിയും.
ദേഹത്ത് കൊണ്ടാല്‍
ഭഗവതി അനുഗ്രഹിച്ചു എന്നര്‍ത്ഥം.
ആ ഓര്‍മ്മ തലോടിനില്‍പ്പുണ്ട്‌
പണ്ടത്തെ ഒരു വള്ളി ട്രൌസറുകാരനില്‍
ഇന്നും.

ഓര്‍ത്തുപോയി ഞാനിത്.
കവിയൂരെന്ന മനുഷ്യന്റെ ജാതകത്തില്‍
പൂര്‍വ്വജന്മത്തിന്റെ സുകൃതമുണ്ട്.
ഈ കവിയെ പെറ്റ
ആ അമ്മ ഭാഗ്യവതി.

ഒത്തിരി നല്ല കവിതകള്‍.
ഈറനണിയിക്കുന്ന
ആത്മാവിഷ്കാരങ്ങള്‍.
ഉള്ളുരുക്കുന്ന അനുഭവങ്ങള്‍.
ഊഷ്മളതയും ഊഷരതയും
ഒപ്പം ചേരുന്ന ചേര്‍പ്പുകള്‍.

ഒന്നും പറയാനാവാതെ
ഞാന്‍ ഇത്രയും പറയട്ടെ.

നാളത്തെ മക്കളുടെ പഠനം
ഈ മനുഷ്യന്റെ
കാലടികളിലും
തുല്യം കുറിച്ചിരിയ്ക്കുന്നു.

സ്നേഹത്തോടെ......
രാവിലെ കണ്ണ് മിഴിച്ചാല്‍ ജന്മ ദിനം
എല്ലായെങ്കില്‍ മരണ ദിനം


ഇല്ലായെങ്കില്‍ -- എന്നല്ലേ
grkaviyoor said…
അതെ പുണ്യവാളാ ചൂണ്ടി കാട്ടിയ തെറ്റ് തിരുത്തിയിട്ടുണ്ട്
പിന്നെ കവിത വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “