പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -2
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -2
6 യുഗങ്ങളായ് ആഗ്രഹ നിവൃത്തിക്കായി
കൊടിയ തപസ്സുകളൊക്കെ നടത്തി
മറക്കുവാന്‍ വിചാരിക്കുക എങ്ങിനെ
ജീവിത ഭാഗ്യത്തിന്‍ താളുകളില്‍ നിന്നും
ആരും കാണാതെ കൈക്കലാക്കിയതല്ലേ നിന്നെ, പ്രണയമേ !!
7 കണ്ണിണയുടെ മൂര്‍ച്ചയാലും
നടനത്തിന്‍ ചന്തത്താലും
വന്നു പോയി നില്‍ക്കും നിന്നെ കണ്ടു
എത്രയോ പേര്‍ വഴി മറക്കുമ്പോള്‍
എന്റെ പ്രാർത്ഥനയെപ്പോഴും നിന്‍
ചിരി മായാതെയിരിക്കട്ടെ പൂവുപോല്‍
8 ജീവിതമൊരു പുഷ്പ്പമെങ്കില്‍
സ്നേഹമതിന്‍ മധുവല്ലോ
ഒരു കടലാകുമ്പോള്‍
സ്നേഹമതിന്‍ തീരമല്ലോ പ്രണയം
9 മനസ്സിനെ സ്വാന്തനപ്പെടുത്താന്‍
കഴിഞ്ഞിരുന്നു എങ്കില്‍ ആരെയും
അലോസരപ്പെടുത്താതെയങ്ങു
നിറഞ്ഞ സദസ്സുകളിലും ഏകാന്തത
അനുഭവിക്കാതെ ,പ്രകടിപ്പിക്കാനാവാത്ത
അവസ്ഥയിലാകുമായിരുന്നോ
ഉള്ളിലുള്ളതൊക്കെ നിന്നോടു പ്രണയമേ !!!
10 തപിക്കാതെയിരിക്കുമോ സൂര്യന്‍
താപമേറ്റു വാങ്ങേണ്ടി വരുന്നു വല്ലോ ഭൂമിക്ക്
കുറ്റം കണ്ണുകളുടെ അല്ലെ ,വേദനയാല്‍
വിങ്ങുന്നത് മനസ്സല്ലേ ,ഇതു നീ അറിയുന്നുവോ പ്രണയമേ ? !!
തുടരും ഒരു 101 എണ്ണം വരക്കും ..............
തുടരും ഒരു 101 എണ്ണം വരക്കും ..............
Comments